ബിരിയാണി ഇല്ലെന്ന് പറഞ്ഞു,ആനമുട്ടയുണ്ടോ എന്ന് ചോദിച്ച് ഹോട്ടൽ ഉടമക്ക് മർദ്ദനം

Advertisement

കോഴിക്കോട്. ഹോട്ടലില്‍ ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ചേളന്നൂര്‍ എട്ടേ രണ്ടില്‍ ദേവദാനി ഹോട്ടല്‍ ഉടമ രമേശിനെയാണ് അക്രമിച്ചത്. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ തലക്ക് പരിക്കേറ്റ രമേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സതേടി

ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും പരിക്കേറ്റതായി രമേശന്‍. പൊറാട്ടയും കറിയും ഉണ്ടെന്ന് പറഞ്ഞെങ്കിലും ആനമുട്ടയുണ്ടോ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. കാക്കൂർ പോലീസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Advertisement