തൃശൂര്‍.പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. പാലിയേക്കര ടോള്‍ പ്ലാസയിൽ പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ രേവന്ത് ബാബു പിടിയിൽ.തൃശ്ശൂർ വരന്തരപ്പിള്ളി സ്വദേശി രേവന്ത് ബാബുവാണ് ഇന്നലെ രാത്രി പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. ഇന്നലെ രാത്രി ടോൾ പ്ലാസയിൽ എത്തി വാഹനങ്ങൾ ബാരിക്കേഡ് ഉയർത്തി കടത്തിവിടുകയായിരുന്നു
പോകാത്ത വാഹനങ്ങളുടെ താക്കോലും രേവന്ത് ഊരിയെടുത്തു. ഇതോടെ വിവരമറിഞ്ഞ് എത്തിയ പോലീസ് രേവന്തിനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കാട് പോലീസാണ് കസ്റ്റഡിയിലെടുത്തത്






































