വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 06 ബുധൻ

BREAKING NEWS

👉തിരുപ്പൂരിൽ പോലീസ് ഉദ്യോഗസ്ഥൻ വെട്ടേറ്റ് മരിച്ചു.സെപഷ്യൽ അസി.ഇൻസ്പെക്ടർ ഷൺമുഖം അക്രമണത്തിൽ മരിച്ചത്.

👉തൃശൂർ മാള പുത്തൻചിറ മങ്കിടി ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു.ബസ് പൂർണ്ണമായും കത്തിനശിച്ചു.

👉ഇടുക്കി ചിന്നക്കനാലിൽ ചക്ക കൊമ്പൻ വീട് തകർത്തു. ഇന്ന് പുലർച്ചെ 3 മണിയോടെ ഉണ്ടായ അക്രമണത്തിൽ ഒരാൾ ഓടി രക്ഷപെടുകയായിരുന്നു.

👉സിനിമാ കോൺക്ലേവ് വിവാദങ്ങൾ പരശ്പരം അപമാനിക്കുന്ന തരത്തിലാകരുത്. അടൂരും പുഷ്‌വതിയും തമ്മിൽ സംസാരിച്ച് അവസാനിപ്പിക്കണമെന്ന് കൈതപ്രം.

👉മൂന്നാർ പെട്ടിമുടി ദുരന്തത്തിന് ഇന്ന് അഞ്ച് വർഷം.കേന്ദ്രം പ്രഖ്യാപിച്ച 2 ലക്ഷം ധനസഹായം കാത്ത് ദുരന്തബാധിതർ

👉ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം കാണാതായ 130 ഓളം പേർക്കായി തിരച്ചിൽ ഊർജിതം

👉കോതമംഗലം ആൻസിൽ കൊലപാതകം: തയ്യാറെടുപ്പുകൾ ഒരു മാസം മുൻമ്പ് തീരുമാനിച്ചതെന്ന് അന്വേഷണ സംഘം

👉ധർമ്മസ്ഥലയിലെ 13-ാം പോയിൻ്റിൽ ഇന്ന് അവസാനഘട്ട പരിശോധന

👉കെ.പി സി സി പുന:സംഘടന ഡെൽഹിയിൽ ഇന്ന് നിർണ്ണായക കൂടികാഴ്ചകൾ

👉ഹരിദ്വാർ – ഡെറാഡൂൺ റൂട്ടിൽ പാളത്തിലേക്ക് പാറക്കല്ലുകൾ വീണതിനാൽ ഇന്ന് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി.

👉വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊച്ചിയിൽ നാളെ ജലവിതരണം തടസപ്പെടും.

👉കൊച്ചി കോർപ്പറേഷൻ, ആലുവ, കളമശ്ശേരി, എലൂർ, തൃക്കാക്കര മുനിസിപ്പാലിറ്റികൾ, എടത്തല, കീഴ്മാട്, ചേരനല്ലൂർ, മുളവുകാട്, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ എന്നീ പഞ്ചായത്തുകളിലും നാളെ കുടിവെള്ളം മുടങ്ങും

👉ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ കേന്ദ്രം

👉ജെയ്നമ്മ കേസ്: അനുബന്ധ തെളിവ് ശേഖരണത്തിന് പോലീസ്

👉പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ അന്വേഷണ സംഘം നാളെ കോടതിയിൽ അപേക്ഷ നൽകും.

🌴കേരളീയം🌴

🙏 സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. മലപ്പുറം, വയനാട്, കോഴിക്കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

🙏 കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

🙏 കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയില്‍ വരുമെന്ന് കേരള ഹൈക്കോടതി. പൊതുസ്ഥാപനമല്ലെന്ന സിയാല്‍ വാദമാണ് ഹൈക്കോടതി തള്ളിയത്. പൊതുസ്ഥാപനം അല്ലെന്ന റിട്ട് ഹര്‍ജി നല്‍കിയതിന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ക്ടറെ കോടതി വിമര്‍ശിച്ചു.

🙏 കുടിവെളളത്തില്‍ അമിത അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചു. സംഭവത്തെ തുടര്‍ന്ന് ഇരുപത്തിയഞ്ചോളം ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.

🙏 പിഡിപി പ്രവര്‍ത്തകര്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി. താമരക്കുളത്തെ കത്തികുത്ത് കേസിലെ പ്രതികളെ പൂജപ്പുര ജയിലില്‍ നിന്ന് കൊണ്ടുവരാന്‍ ആംബുലന്‍സ് ഉപയോഗിച്ചെന്നാണ് പരാതി.

🙏 ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് നിയന്ത്രണം. ആലുവയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

🙏 ഓണത്തെ വരവേല്‍ക്കാന്‍ സപ്ലൈകോയുടെ ഗിഫ്റ്റ് കാര്‍ഡുകളും ആകര്‍ഷകമായ കിറ്റുകളും വിപണിയില്‍. തൃശ്ശൂര്‍ ജില്ലയിലെ ഗിഫ്റ്റ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു.

🙏 ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു. 69 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം.

🙏 തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കെപിസിസി പ്രസിഡന്റ് കത്തുനല്‍കി.

🙏 തിരുവനന്തപുരം മുന്‍ ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സദ്ദുദ്ദേശ്യത്തോടെ നടത്തിയ സംഭാഷഷണമെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് സൂചനകളുണ്ട്.

🇳🇪 ദേശീയം 🇳🇪

🙏 ധര്‍മസ്ഥലയില്‍ ഇത് വരെ രണ്ട് സ്പോട്ടുകളില്‍ നിന്നായി ആകെ കിട്ടിയത് നൂറോളം അസ്ഥിഭാഗങ്ങളാണ്. ഇന്നലെ മൃതദേഹാവശിഷ്ടം ലഭിച്ച പുതിയ സ്പോട്ടിനെ 11എ എന്ന് വിളിക്കാനും ഈ വനമേഖലയില്‍ കൂടുതല്‍ പരിശോധന നടത്താനും ധര്‍മസ്ഥലയില്‍ നിന്ന് പരിശോധനയ്ക്കിടെ കിട്ടുന്ന ഏത് മൃതദേഹാവശിഷ്ടവും എസ്ഐടി ഏറ്റെടുത്ത് അന്വേഷിക്കാനും തീരുമാനമായതായി എസ്ഐടി വൃത്തങ്ങള്‍ പറഞ്ഞു.

🙏 മുംബൈ ഹൈക്കോടതി ജഡ്ജിയായി ബിജെപി നേതാവിനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധം. മഹാരാഷ്ട്ര ബിജെപി മുന്‍ വക്താവ് ആരതി അരുണ്‍ സ്വാതെക്കാണ് ജഡ്ജിയായി നിയമനം ലഭിച്ചത്. ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന വനിത അഭിഭാഷകരില്‍ ഒരാളാണ് ആരതി.

🙏 ഉത്തരാഖണ്ഡിലു
ണ്ടായ മിന്നല്‍ പ്രളയത്തില്‍ നാലുപേര്‍ മരിച്ചതായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്. 20 പേരെ രക്ഷപ്പെടുത്തി. ഉത്തര കാശിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നല്‍ പ്രളയം ഉണ്ടായത്. നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി.

🙏 ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം ഉണ്ടായതായി വിവരങ്ങള്‍. ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. മലമുകളില്‍ നിന്ന് കല്ലും മണ്ണും ഇടിഞ്ഞിറങ്ങി. ഇവിടം ജനവാസ മേഖലയല്ലാത്തതിനാല്‍ തന്നെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

🙏 ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തില്‍ 11 സൈനികരെ കാണാതായെന്ന് കരസേന. രണ്ട് പേരെ രക്ഷിച്ചതായും 9 പേര്‍ക്കായി തെരച്ചില്‍ തുടരുന്നതായും കരസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

🙏 ഉത്തരാഖണ്ഡില്‍ മിന്നല്‍പ്രളയം ഉണ്ടായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുമായി സംസാരിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

🇦🇽  അന്തർദേശീയം  🇦🇴

🙏 റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അധിക താരിഫുകള്‍ ചുമത്തുമെന്ന് ഇന്ത്യക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കി.

🙏 അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള തീരുവയുദ്ധം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. പരമാധികാര രാഷ്ട്രങ്ങള്‍ക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്ന് റഷ്യ പറഞ്ഞു.

കായികം🏏

🙏എഎഫ്സി അണ്ടർ 17 ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മമ്പർ ങ്ങൾക്ക് വേദിയൊരുക്കാൻ ഇന്ത്യയും.

🙏ഫിബ ഏഷ്യാ കപ്പ് ബാസ്ക്കറ്റ്ബാൾ ഗ്രൂപ്പ് സിയിൽ കരുത്തരായ ജോർദാനോട് പൊരുതി തോറ്റ് ഇന്ത്യ. ചൈന
കസാഖിസ്ഥാൻ എന്നീ ടീമുകളോടാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ

Advertisement