മധ്യവയസ്ക്കനെ തട്ടിക്കൊണ്ടുപോയി പണവും ഫോണും കവർന്നു കേസിൽ നാല് പേർ അറസ്റ്റിൽ

Advertisement

കോഴിക്കോട്.മധ്യവയസ്ക്കനെ തട്ടിക്കൊണ്ടുപോയി പണവും ഫോണും കവർന്നു കേസിൽ നാല് പേർ അറസ്റ്റിൽ.മാവൂർ സ്വദേശി സി എം ഷഹർ, പൂവാട്ടുപറമ്പിൽ സ്വദേശി കെ പി ഹർഷാദ്, വെസ്റ്റ് ഹിൽ സ്വദേശി സി പി സർജാസ് ബാബു, തൃശ്ശൂർ ചാവക്കാട് സ്വദേശി വിമൽ എന്നിവരാണ് പിടിയിലായത്.പറമ്പിൽ സ്വദേശി മജീദിനെ സ്കൂട്ടർ തടഞ്ഞുനിർത്തി കാറിൽ വലിച്ചുകയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഭീഷണിപ്പെടുത്തി വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും പ്രതികൾ കൈവശപ്പെടുത്തി. നാല് ലക്ഷത്തോളം രൂപയും മൊബൈൽഫോണും കവർന്ന കേസിലാണ് അറസ്റ്റ്. ചേവായൂർ പോലീസ് ആണ് പ്രതികളെ പിടികൂടിയത്

Advertisement