കൊച്ചി.ട്രെയിനിൽ സ്കൂൾ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം.അന്യസംസ്ഥാന സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ആർപിഎഫ്.സ്ലീപ്പർ കോച്ചിൽ നഗ്നനായി സ്കൂൾ കുട്ടികളുടെ അടുത്ത് കിടന്നുവെന്നും. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നും ആരോപണം. സംഭവം നടക്കുമ്പോൾ കോച്ചിനുള്ളിൽ പോലീസ് ആർ പി എഫ് ഉദ്യോഗസ്ഥർ ആരുമുണ്ടായിരുന്നില്ല
തൃശ്ശൂരിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. ബംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ സ്കൂൾ കുട്ടികൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന അധ്യാപകൻ പരാതി നൽകിയതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു





































