ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് ,അധാർമികമെങ്കിലും ശിക്ഷാർഹമല്ലെന്ന് ഹൈക്കോടതി

Advertisement

കൊച്ചി.ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ചത് അധാർമികമെങ്കിലും ശിക്ഷാർഹമല്ലെന്ന് ഹൈക്കോടതി. ഗാന്ധി പ്രതിമ അവഹേളിച്ചെന്ന പരാതിയിൽ നിയമവിദ്യാർത്ഥിക്കെതിരെ കേസും തുടർനടപടികളും റദ്ദാക്കി. 2023 ഡിസംബർ 23ന് ചൂണ്ടി മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെയായിരുന്നു സംഭവം ഉണ്ടായത്. സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കാനുള്ള ബാധ്യത എല്ലാ പൗരന്മാർക്കും ഉണ്ടെന്നും കോടതി ഓർമിപ്പിച്ചു.

Advertisement