സെർവർ തകരാർ മൂലം തപാൽ സേവനങ്ങൾ രാജ്യവ്യാപകമായി തടസ്സപ്പെടുന്നു

Advertisement

തിരുവനന്തപുരം. സെർവർ തകരാർ മൂലം തപാൽ സേവനങ്ങൾ രാജ്യവ്യാപകമായി തടസ്സപ്പെടുന്നു.തപാൽ വകുപ്പ് പുതിയ സെർവറിലേക്ക് മാറുന്ന പശ്ചാത്തലത്തിലുണ്ടായ സാങ്കേതിക തകരാറാണ് തപാൽ സേവനങ്ങൾ തടസ്സപ്പെടാൻ കാരണം. വിവിധ സേവനങ്ങൾക്ക് പോസ്റ്റ് ഓഫീസുകളിൽ എത്തിയ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും വലഞ്ഞു.

ഇന്നലെയും ഇന്നുമായാണ് തപാൽ വകുപ്പിന്റെ സേവനങ്ങൾ രാജ്യവ്യാപകമായി തടസ്സപ്പെട്ടത്.പാഴ്സലുകൾ, സ്പീഡ് പോസ്റ്റുകൾ,രജിസ്ട്രേഡുകൾ,സർക്കാർ തപാൽ ഉരുപ്പടികൾ, പരീക്ഷ പാഴ്സലുകൾ,
,ബുക്കിംഗുകൾ തുടങ്ങി തപാൽ വകുപ്പിന്റെ എല്ലാ സേവനങ്ങളും തടസ്സപ്പെടുകയോ വൈകുകയോ ചെയ്യുകയാണ്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളുമടക്കം തപാൽ സേവനങ്ങളെ ആശ്രയിക്കുന്നവർ പോസ്റ്റ് ഓഫീസുകളിൽ നിന്ന് പോസ്റ്റ് ഓഫീസ് കളിലേക്ക് ഓടി വലഞ്ഞു.

തപാൽ വകുപ്പ് നിലവിൽ ഉപയോഗിച്ചിരുന്ന ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ സാപ് സെർവറിൻ്റെ കാലാവധി സെപ്റ്റംബറിൽ പൂർത്തിയാകും. തപാൽ വകുപ്പ് രൂപകൽപ്പന ചെയ്ത അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി സെർവറിലേക്ക് സംവിധാനങ്ങൾ മാറുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ജൂലൈ 22 മുതൽ എ പി ടി സർവർ കേരളത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്നലെ മുതലാണ് രാജ്യവ്യാപകമായി സർവർ പരീക്ഷിച്ചു തുടങ്ങിയത്. ബാക്ക് അപ്പ് ഇല്ലാത്തതിനാൽ അനിയന്ത്രിതമായ ലോഡ് സർവറിന് താങ്ങാൻ കഴിയാത്തതാണ് സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണം.
അടിസ്ഥാനമായി ഒരുക്കേണ്ട ബാക്കപ്പ് ഒരുക്കാതെയുള്ള സോഫ്റ്റ്‌വെയർ മാറ്റം
തപാൽ സേവനങ്ങളെ താറുമാറാക്കി.
തപാൽ വകുപ്പിനേക്കാൾ 16 മടങ്ങ് ശക്തിയുള്ളതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡാറ്റാബേസ്. എന്നാൽ SBI യേക്കാൾ നാലു മടങ്ങ് വലുപ്പമുള്ള രാജ്യത്തെ തപാൽ ശ്യംഖലയുടെ ഡേറ്റാബൈ ആകട്ടെ ശുഷ്കവും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും തപാൽ സേവനങ്ങളിൽ തടസ്സം നേരിടും.

Advertisement