ന്യൂഡെല്‍ഹി.കോൺഗ്രസ് പുനഃസംഘടന ചർച്ചകൾക്കായി നേതാക്കൾ ഡൽഹിയിലെത്തി. ദേശീയ നേതൃത്വവുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി ഡൽഹി കേരള ഹൗസിൽ തിരക്കിട്ട ചർച്ചകൾ. കോൺഗ്രസ് നേതൃത്വ സമ്പന്നമായ പാർട്ടി , പേരുകൾക്കൊരു കുറവും ഇല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
കോൺഗ്രസ് പുനസംഘടന ഉടൻ ഉണ്ടായേക്കും. ചർച്ചകൾക്കായി നേതാക്കൾ ഡൽഹിയിലെത്തി. ദേശീയ നേതൃത്വവു മായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി ഡൽഹി കേരള ഹൗസിൽ എത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരുമായി എംപിമാർ കൂടിക്കാഴ്ച നടത്തി. എത്രയും വേഗം പുനസംഘടന നടത്തുകയാണ് ലക്ഷ്യമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
മികച്ച പ്രവർത്തനം നടത്തുന്ന കണ്ണൂർ ഡിസിസി അധ്യക്ഷനെ മാറ്റേണ്ടത് ഇല്ലെന്ന് കെ സുധാകരൻ. എറണാകുളം ഡിസിസി അധ്യക്ഷ നെ മാറ്റുന്ന കാര്യം ചർച്ചയായിട്ടില്ലെന്ന് ഹൈബി ഈഡൻ എംപിയും പ്രതികരിച്ചു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്ന കൊല്ലം ഡിസിസി അധ്യക്ഷൻ പി രാജേന്ദ്രപ്രസാദിനെ മാറ്റുന്നതിൽ കൊടിക്കുന്നിൽ കൊടിക്കുന്നിൽ സുരേഷ് എംപി അതൃപ്തി അറിയിച്ചതായാണ് വിവരം. 9 ഡിസിസി അധ്യക്ഷൻ മാർക്ക് മാറ്റം ഉണ്ടാകുമെന്നാണ് സൂചനകൾ.





































