കൂത്താട്ടുകുളം നഗരസഭ,അവിശ്വാസപ്രമേയത്തിൽ ചെയർ പേഴ്സണും വൈസ് ചെയർപേഴ്സനും പുറത്തായി

Advertisement

കൂത്താട്ടുകുളം നഗരസഭയുടെ ഭരണം എൽഡിഎഫിന് നഷ്ടമായതിന് പിന്നാലെ അവിശ്വാസപ്രമേയത്തിൽ ചെയർ പേഴ്സണും വൈസ് ചെയർപേഴ്സനും പുറത്തായി. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ എൽഡിഎഫ് അംഗങ്ങൾ വിട്ടു നിന്നപ്പോൾ, സിപിഐഎം വിമത കലാ രാജ്യവും സ്വതന്ത്ര കൗൺസിലറും യുഡിഎഫിനൊപ്പം നിന്നും. വൈഫ് ചെയർപേഴ്സൺ വോട്ടെടുപ്പിൽ കലാ രാജുവിന്റെ വോട്ട് അസാധുവാക്കണം എന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ വാരണാധികാരിയെ ഉപരോധിച്ചു.

അത്യന്തം നാടകീയമായ ആരംഭിച്ച കൂത്താട്ടുകുളം നഗരസഭയിലെ സംഭവവികാസങ്ങൾക്ക് നാടകീയമായി തന്നെ അന്ത്യം. ജനുവരി മാസം അവിശ്വാസ പ്രമേയത്തെ തുടർന്നു തുടങ്ങിയ സംഭവവികാസങ്ങൾ ആറുമാസത്തിനു പുറം മറ്റൊരു അവിശ്വാസപ്രമേയത്തിലൂടെ എൽഡിഎഫിന് ഭരണം നഷ്ടമായി. 25 ഭരണസമിതിയിൽ എൽഡിഎഫ് വിമതയും സ്വതന്ത്രനും യുഡിഎഫ് നൊപ്പം നിന്നതോടെ 13 വോട്ടുകൾ നേടി യ അവിശ്വാസ പ്രമേയം പാസാക്കുകയായിരുന്നു. ആറുമാസങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങൾക്ക് മധുരപ്രതികാരം എന്നായിരുന്നു കലാ രാജുവിന്റെ പ്രതികരണം
എന്നാൽ ഉച്ചയ്ക്കുശേഷം നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിലും സംഭവങ്ങൾ ആവർത്തനമായിരുന്നു. എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നപ്പോൾ യുഡിഎഫ് അനുകൂലമായി വോട്ട് ചെയ്ത കലാ രാജുവിന്റെ വോട്ട് അസാധുവാക്കണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം. വോട്ട് രേഖപ്പെടുത്തിയ പാകപ്പിഴവുകാണിച്ചാണ് എൽഡിഎഫ് ഈ ആവശ്യം മുന്നോട്ടുവച്ചത്. എന്നാൽ ഉദ്ദേശശുദ്ധിയെ മാനിച്ച് അത് അംഗീകരിക്കാമെന്ന് വരണാധികാരി തീരുമാനമെടുത്തു

തൊട്ടു പിന്നാലെ യുഡിഎഫ് വിജയം ആഘോഷിച്ച ആഹ്ലാദപ്രകടനം നടത്തി.കലാ രാശി എന്നാൽ എന്നാൽ വാരണാധികാരി യുഡിഎഫിനൊപ്പം ആരോപിച്ച എൽഡിഎഫ് പ്രതിഷേധം ആരംഭിച്ചു.

പ്രതിഷേധവുമായി കൗൺസിൽ ഹാളിൽ കുത്തിയിരുന്ന അംഗങ്ങളെ പോലീസ് ബലം പ്രയോഗിച്ച പിന്തിരിപ്പിച്ചു തുടർന്നാണ് നഗരത്തിൽ എൽഡിഎഫിന്റെ പ്രതിഷേധയോഗവും നടന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂത്താട്ടുകുളം നഗരസഭയിൽ ഭരണസമിതി തിരഞ്ഞെടുപ്പ് ഇനിയും നടത്തേണ്ടിവരും.

Advertisement