എറണാകുളം പേട്ടയില്‍ കാര്‍ കാനയില്‍ വീണു

Advertisement

കനത്ത മഴയിൽ എറണാകുളം ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. പേട്ടയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പേട്ട-മരട് റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. പേട്ടയില്‍ കാര്‍ കാനയില്‍ വീണു. തോപ്പുംപടി സ്വദേശിയായ ടാക്സി ഡ്രൈവറാണ് അപകടത്തില്‍പ്പെട്ടത്.
ഗൂഗിൾ മാപ്പ് നോക്കിവന്ന കാർ കാനയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നു. വാഹനം കരക്കെത്തിക്കാൻ ശ്രമം തുടരുന്നു.

Advertisement