2025 ആഗസ്റ്റ് 05 ചൊവ്വ
BREAKING NEWS
👉കന്യാസ്ത്രീകളെ സ്വീകരിക്കാൻ രാജീവ് ചന്ദ്രശേഖർ പോയത് ബി ജെ പി നിലപാടല്ലന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ഉപാധ്യക്ഷൻ ഡോ.സുരേന്ദ്ര ജെയ്ൻ
👉 കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ നിലവിൽ കോടതിയിൽ പോകാൻ ആലോചനയില്ലെന്ന് റായി പ്പൂർ രൂപത

👉ചേർത്തലയിലെ ദുരൂഹ മരണങ്ങൾ, പ്രതി സെബസ്ത്യന് അസാധാരണ കോൺഫിഡൻസ് എന്ന് അന്വേഷണ സംഘം
👉കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

👉 എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
👉 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്
👉 തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്
👉 പ്രൊഡ്യൂസേഷ്ഴ്സ് അസ്സോസിയേഷൻ തിരഞ്ഞെടുപ്പ്: പത്രിക തളളിയതിനെ തിരെ കോടതിയെ സമീപിക്കുമെന്ന് സാന്ദ്രാ തോമസ്

🌴കേരളീയം🌴
🙏 പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. കുറച്ച് വര്‍ഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരമായതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.
🙏 ആര്‍എസ്എസ് നേതാവ് സി. സദാനന്ദന്‍ വധശ്രമ കേസിലെ പ്രതികള്‍ക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്താനെത്തി കെ.കെ.ശൈലജ എംഎല്‍എ. സിപിഎമ്മുകാരായ പ്രതികളെ യാത്രയയക്കാനാണ് പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ശൈലജ എത്തിയത്.

🙏 പത്തനംതിട്ട കലഞ്ഞൂര്‍ പൂമരുതിക്കുഴിയില്‍ പുലി വീട്ടിലേക്ക് ഓടിക്കയറി. വളര്‍ത്തുനായയെ പിന്തുടര്‍ന്നാണ് പുലി വീട്ടില്‍ കയറിയത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. പൊന്മേലില്‍ രേഷ്മയുടെ വീട്ടിലേക്കാണ് പുലി ഓടിക്കയറിയത്. സ്ഥലത്ത് കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
🙏 ഇടുക്കി തിങ്കള്‍കാട്ടില്‍ ആറു വയസ്സുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതാപിതാക്കള്‍ കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

🙏 ചേര്‍ത്തല ജെയ്നമ്മ തിരോധന കേസില്‍ പൊലീസ് അറസ്റ്റിലായ സെബാസ്റ്റ്യന്റെ വീട്ടില്‍ തെളിവെടുപ്പ് തുടരുന്നു. സെബാസ്റ്റ്യന്റെ പുരയിടത്തില്‍ നിന്നും 20ഓളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. കെഡാവര്‍ നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയാണ്. സെബാസ്റ്റ്യനെ ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
🙏 സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമെന്ന് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിന് മുന്നില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പഞ്ചപുച്ഛം അടക്കി നില്‍ക്കുന്നു എന്നും വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയില്‍ നേതൃത്വം നിലപാടില്ലാത്തവരായി മാറിയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

🙏 പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് നിര്‍മ്മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളി. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നത്.
🙏 കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ ബെംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. പാലാ സ്വദേശി അനുവിനെയാണ് ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തേക്ക് 32 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെയാണ് മുട്ടത്തറ സ്വദേശി ഗോപകുമാറിനെ ഫോര്‍ട്ട് പൊലിസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടുന്നത്.

🙏 പാലക്കാട് രോഗിയുടെ ഡ്രിപ്പ് സൂചി അഴിച്ചത് ക്ലീനിങ് സ്റ്റാഫെന്ന് പരാതി. വടക്കഞ്ചേരി കമ്മ്യൂണിറ്റി സെന്ററിലാണ് സംഭവം. 78കാരിയുടെ ഡ്രിപ്പ് ക്ലീനിങ് സ്റ്റാഫ് അഴിച്ചെന്ന് ആരോപിച്ചാണ് പരാതിപ്പെട്ടിരിക്കുന്നത്. ജില്ലാ കലക്ടര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് വയോധികയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്.
🇳🇪 ദേശീയം 🇳🇪
🙏 ധര്‍മ്മസ്ഥലയില്‍ വീണ്ടും അസ്ഥികള്‍ കണ്ടെത്തിയെന്ന് സ്ഥിരീകരണം. തെരച്ചില്‍ ആറാം ദിവസം പിന്നിടുമ്പോള്‍ സാക്ഷി പറഞ്ഞ പുതിയൊരു സ്പോട്ടില്‍ നിന്നുമാണ് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. പതിനൊന്നാമത്തെ പോയിന്റില്‍ നിന്ന് മീറ്ററുകള്‍ അകലെയാണ് പുതിയ പോയിന്റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളില്‍ പെടുന്നതല്ല ഈ പോയിന്റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്റ് കാണിച്ചുകൊടുത്തത്.

🙏 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരണസംഖ്യ ഉയരുന്നു. ഉത്തര്‍പ്രദേശില്‍ 17 ജില്ലകളിലായി 402 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് 12 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. വിവിധ ജില്ലകളിലായി 85000 പേരെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍.
🙏 ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ കളിക്കിടെ ഹൃദയാഘാതമുണ്ടായി 25കാരന്‍ മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും കമ്മം ജില്ലയിലെ തല്ലഡയില്‍ മുന്‍ ഡപ്യൂട്ടി സര്‍പഞ്ച് ഗുണ്ട്‌ല വെങ്കിടേശ്വരലുവിന്റെ മകനുമായ ഗുണ്ട്‌ല രാകേഷാണ് മരിച്ചത്.

🙏 ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ച മൂന്നു ഭീകരരും പാകിസ്താന്‍ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ ലഷ്‌കറെ ഭീകരന്മാരായ സുലെമാന്‍ ഷാ, അബു ഹംസ, യാസിര്‍ എന്നിവരെയാണ് ജൂലൈ 28-ന് ഓപ്പറേഷന്‍ മഹാദേവ് എന്നു പേരിട്ട സൈനികനടപടിയിലൂടെ സുരക്ഷാസേന വധിച്ചത്.
🙏 ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും ഇത് മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലുള്ള യാത്രാസമയം രണ്ടുമണിക്കൂറും ഏഴുമിനിറ്റുമായി കുറയ്ക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

🇦🇺 അന്തർദേശീയം 🇦🇽
🙏 ഏഴ് വയസുകാരന്‍ വാഷിംഗ് മെഷിനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വളര്‍ത്തുപിതാവിന് 50 വര്‍ഷം കഠിന തടവ് ശിക്ഷ. അമേരിക്കയിലെ ടെക്സാസിലാണ് ട്രോയി ഖോല എന്ന ഏഴ് വയസുകാരന്‍ ക്രൂരമായി കൊല്ലപ്പെട്ടത്. 2022ല്‍ നടന്ന കൊലപാതകത്തിലാണ് ഹാരിസ് കൗണ്ടി ജില്ലാ അറ്റോര്‍ണിയാണ് 45കാരന് 50 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
🙏 ഇന്തോനേഷ്യയിലെ സജീവ അഗ്നി പര്‍വ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി തുടര്‍ച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ദൂരമാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചാരത്തിലും പുകയിലും മൂടിയത്. സമീപ മേഖലയിലെ ഗ്രാമങ്ങളും അഗ്നി പര്‍വ്വത സ്ഫോടനാവശിഷ്ടങ്ങള്‍ എത്തി. എന്നാല്‍ പൊട്ടിത്തെറിയില്‍ ആളപായമില്ലെന്നാണ് അന്തര്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

🙏 ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കു മേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് തന്റെ സാമൂഹികമാധ്യമമായ സോഷ്യലില്‍ അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നീക്കം.
🙏 റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ശക്തമായ മറുപടിയുമായി ഇന്ത്യ. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

🏏 കായികം 🏏
🙏 ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 ന് സമനിലയായി. അവസാന ദിനം നാലു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാല്‍ രണ്ടാമിന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഒമ്പത് ഓവറില്‍ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.

🙏 ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ റണ്‍വേട്ടയില്‍ മുന്നിലെത്തി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും വിക്കറ്റ് വേട്ടയില്‍മുന്നിലെത്തി മുഹമ്മദ് സിറാജും. അഞ്ച് ടെസ്റ്റില്‍ നിന്ന് നാലു സെഞ്ചുറികള്‍ ഉള്‍പ്പെടെ 754 റണ്‍സുമായാണ് ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

🙏 ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ ആവേശ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും നേട്ടം കൊയ്ത് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2 സമനിലയായതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.






































