കോതമംഗലം കൊലപാതകത്തിൽ പ്രതിയായ യുവതി മൂന്ന് പേരെ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നതായി സൂചന

Advertisement

തൊടുപുഴ.കോതമംഗലം കൊലപാതകത്തിൽ പ്രതിയായ യുവതി മൂന്ന് പേരെ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നതായി സൂചന. ആസൂത്രിതമായി വിളിച്ചു വരുത്തി വിഷം നൽകി അൻസിലിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ. സാമ്പത്തീകവും ശാരീരികവുമായി ചൂഷണം ചെയ്തിലെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ്.

കാലങ്ങൾ നീണ്ട പകക്കൊടുവിലാണ് കോതമംഗലം സ്വദേശി അൻസിലിനെ വിഷം കൊടുത്ത് കൊല്ലാൻ പ്രതിയായ യുവതി പദ്ധതി തയ്യാറാക്കിയത്. അൻസിലിനൊപ്പം ഉണ്ടായിരുന്ന മറ്റുരണ്ട് മുൻകാമുകൻമാരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. മൂവരും സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തതും, പണത്തിന്റെ പേരിൽ പറഞ്ഞു പറ്റിച്ചതുമാണ് പകയ്ക്ക് കാരണമെന്ന് പൊലീസ്.

സംഭവ ദിവസം യുവതി അൻസിലിനെ വിളിച്ചുവരുത്തി വിഷം നൽകുകയായിരുന്നു. ശേഷം വിഷം കഴിപ്പിച്ച വിവരം അൻസിലിനോട് വെളിപ്പെടുത്തി. വീട്ടിലെത്തിയ അൻസിൽ ആത്മഹത്യക്ക് ശ്രമിക്കുന്നു എന്ന് പൊലീസിനെ അറിയിച്ചതും യുവതി തന്നെയാണ്. എന്നാൽ സംഭവത്തിന് പിന്നാലെ സിസിറ്റിവി ഡിവിആർ ഒളിപ്പിച്ചതും, ഫോൺ വിവരങ്ങളും യുവതിയിലേക്ക് കുരുക്ക് മുറുക്കി. ഒന്നര മാസം മുൻപി അൻസിലിനെതിരെ നൽകിയ പരാതി പിൻവലിച്ചിട്ടും പറഞ്ഞുറപ്പിച്ച തുക കൈമാറാത്തതും കൊലയ്ക്ക് കാരണമായിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പൊലീസ് കോതമംഗലം കോടതിയിൽ കസ്റ്റഡി അപേക്ഷയും സമർപ്പിച്ചു

Advertisement