ഇരുവഴിഞ്ഞി പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ വിദ്യാർഥി അലനായുള്ള തിരച്ചിൽ ഇന്നും തുടരും. മഞ്ചേരിയിൽനിന്നു വന്ന ആറംഗ സംഘത്തിൽപെട്ട പ്ലസ് വൺ വിദ്യാർഥിയാണ് അലൻ. ഞായറാഴ്ച ഉച്ചയോടെയാണ് ഒഴുക്കിൽ പെട്ട് അലനെ കാണാതായത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം തിരച്ചിൽ നിർത്തി വെച്ചിരുന്നു. മുക്കം അഗ്നിരക്ഷാ സേനയും സ്കൂബ ടീമും പൊലിസും സന്നദ്ധ പ്രവർത്തകരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.



































