ഇടുക്കിയിൽ ആറ് വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ

Advertisement

ഇടുക്കി: ഇടുക്കി തിങ്കൾകാട്ടിൽ ആറു വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശിയായ കൃഷ്ണന്റെ മകൾ: കൽപ്പനയാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയെ കാറിനുളളിൽ ഇരുത്തി മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Advertisement