മദ്യലഹരിയിൽ യുവാവ്  ഓടിച്ച കാർ ഇടിച്ചു കയറി സ്കൂട്ടർ യാത്രിക മരിച്ചു

Advertisement

കോട്ടയം.കൊട്ടാരക്കര ബാറിലെ അഭിഭാഷകൻ അഡ്വ. ആർ ശ്രീകുമാറിൻ്റെ ഭാര്യ രേഖ ശ്രീകുമാർ  വാഹനാപകട
ത്തിൽ മരിച്ചു. സംസ്ക്കാരചടങ്ങുകൾ നാളെ 05.08.2025 ചൊവ്വാഴ്ച കോട്ടയത്തെ വീട്ടുവളപ്പിൽ നടക്കും.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പെരുവ-കടുത്തുരുത്തി റോഡിലുള്ള ബാറിന് മുന്‍വശത്താണ് അപകടം.

പെരുവയില്‍ നിന്നും അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു രേഖയും സഹോദരിയും. എതിര്‍ ദിശയില്‍നിന്നും വന്ന കാര്‍ സ്ക്കൂട്ടറിലേക്ക്  ഇടിച്ചു കയറുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ഉടന്‍തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്രീലേഖ മരിച്ചു.

കാര്‍ ഓടിച്ചിരുന്ന മൂര്‍ക്കാട്ടിപ്പടി തൂമ്പാചെരണ്ടിയില്‍ മിനുമോന്‍ ചാക്കോയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വെള്ളൂര്‍ പോലീസ് പറഞ്ഞു.

ഏകമകന്‍: നിരഞ്ജന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

Advertisement