അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

ഇടുക്കി രാജാക്കാട് തിങ്കള്‍കാട്ടില്‍ അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഥിതി തൊഴിലാളികളുടെ മകള്‍ കല്‍പ്പന കുലുവാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടി ചികിത്സ തേടിയിരുന്നു.

അസം സ്വദേശികളായ മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ ഇരുത്തിയ ശേഷം രാവിലെ കൃഷിയിടത്തില്‍ ജോലിക്ക് പോയിരുന്നു. ഉച്ചക്ക് ജോലിക്കുശേഷം തിരികെ എത്തിയപ്പോള്‍ കുട്ടിയെ വാഹനത്തില്‍ ഉള്ളില്‍ ബോധരഹിതമായാ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശക്തമായ പനിയെ തുടര്‍ന്ന് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം കുട്ടിക്ക് മരുന്ന് വാങ്ങിയിരുന്നു. പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. രാജാക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Advertisement