എറണാകുളം. തടിക്കക്കടവ് അംഗനവാടിയിൽ മൂർഖൻ പാമ്പ്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ വെച്ചിരുന്ന ഷെൽഫിലാണ് മൂർഖൻ പാമ്പിനെ കണ്ടത്.കരുമാലൂർ പഞ്ചായത്തിലാണ് അംഗനവാടി. കളിപ്പാട്ടങ്ങൾ മാറ്റിയപ്പോൾ മൂർഖൻ പത്തി വിടർത്തി നിൽക്കുന്നു. രാവിലെ 11ന് കുട്ടികൾ ക്ലാസ് മുറിയിലുള്ള സമയത്താണ് മൂർഖനെ കണ്ടത്. പാമ്പിനെ കണ്ട ഉടൻ കുട്ടികളെ പുറത്തിറക്കി വനം വകുപ്പിനെ വിവരം അറിയിച്ചു. സർപ്പ വോളണ്ടിയർ രേഷ്ണു സ്ഥലത്തെത്തി പാമ്പിനെ റെസ്ക്യു ചെയ്യുകയായിരുന്നു. അംഗനവാടിയോടടുത്തുള്ള വയലിൽ നിന്ന് ആകാം പാമ്പ് എത്തിയതെന്നാണ് അനുമാനം. ശിശുക്ഷേമ വകുപ്പ് അടക്കം സംഭവം പരിശോധിച്ചുവരികയാണ്.






































