സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മരണം

Advertisement

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മരണം . കൊച്ചി കളമശ്ശേരിയിൽ ഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . എറണാകുളം ആരക്കുന്നത്ത് ഇരുചക്ര വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ ജോർജ് മരിച്ചു . തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കാട്ടുപോത്ത് വാഹനത്തിന് കുറുകെ ചാടി കുട്ടികളടക്കം അഞ്ചുപേർക്ക് പരുക്ക് .

രാവിലെ 9 മണിയോടെയാണ് കളമശ്ശേരി സൗത്ത് പാലത്തിൽ വച്ചാണ് ബൈക്ക് യാത്രക്കാരനെ സ്വകാര്യബസ് ഇടിച്ചത് . മറ്റൊരു ബസ്സിനെ മറികടക്കുന്നതിനിടയിലാണ് അപകടം .കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത് . അബ്ദുൾ സലാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിക്കുകയും പിന്നീട് അബ്ദുൽസലാമിന്റെ തലയിലൂടെ ബസ് കയറി ഇറങ്ങുകയും ആയിരുന്നു .

തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കൊല്ലം അരിപ്പയിൽ കാട്ടുപോത്ത് വാഹനത്തിന് കുറുകെ ചാടി
കുട്ടികളടക്കം അഞ്ചുപേർക്ക് പരുക്ക് പറ്റി.നിയന്ത്രണം വിട്ട വാഹനം മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു .

എറണാകുളം ആരക്കുന്നത്ത്
ഇരുചക്രവാഹനത്തിനു പിന്നിൽ മറ്റൊരു വാഹനം ഇടിച്ചു അപകടം . ബൈക്ക് യാത്രക്കാരനായ തൊടുപുഴ കൃഷി ഓഫീസറായ ജോർജ് അപകടത്തില്‍ മരിച്ചു

Advertisement