തിരുവനന്തപുരം. സിനിമ കോൺക്ലേവ് വേദിയിൽ മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ വിവാദം കത്തുന്നു. പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി സാമൂഹ്യ പ്രവർത്തകൻ ദിനു വെയിൽ. വിമർശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയിൽ നിന്നുള്ളവർ രംഗത്തെത്തി.
സ്ത്രീകൾക്കും, എസ്.സി- എസ്. ടി വിഭാഗങ്ങൾക്കും സിനിമ നിർമ്മിക്കാൻ പണം നൽകുമ്പോൾ പരിശീലനം നൽകണമെന്ന പരാമർശത്തിലാണ് സിനിമാലോകം രണ്ടായി പിളർന്നത്. അടൂർ ഗോപാലകൃഷ്ണനെതിരെ ശക്തമായ പ്രതിഷേധമാണ് ഒരു വശത്ത് ഉയരുന്നത്. സ്ത്രീകളും ദളിതരും എന്തോ കുറഞ്ഞവർ എന്ന് കരുതുന്ന മനോഭാവത്തിന്റെ മൗത്ത് എന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞതെന്ന് ദീദി ദാമോദരൻ.
പരാമർശം ദൗർഭാഗ്യകരം എന്ന് സംവിധായിക അഞ്ജലി മേനോൻ. അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് സംവിധായകൻ കമൽ. പ്രസ്താവനയ്ക്കു മുൻപ് തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം കാണാമായിരുന്നു എന്ന് കെ.എസ്.എഫ്.ഡി.സി ഫണ്ട് ഉപയോഗിച്ച് സിനിമ സംവിധാനം ചെയ്ത ശ്രുതി ശരണ്യം പറഞ്ഞു.
അടൂർ ഗോപാലകൃഷ്ണനെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തി. പ്രസ്താവന മുഴുവൻ കേൾക്കണമായിരുന്നു എന്ന് സംവിധായിക വിധു വിൻസെൻ്റ്.
പരാമർശം അധിക്ഷേപമായി തോന്നിയില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ പ്രതികരിച്ചു. പരാമർശം എസ്.സി- എസ്. ടി വിഭാഗത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ച് സാമൂഹ്യപ്രവർത്തകൻ ദിനു വെയിൽ പൊലീസിൽ പരാതി നൽകി.
സംഭവത്തില്‍SC / ST കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. അടൂർ ഗോപാല കൃഷ്ണൻ്റെ വിവാദ പരാമർശം.SC / ST കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.തിരുവന്തപുരം ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്
10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം.ആക്റ്റിവിസ്റ്റും, സാമൂഹ്യ പ്രവർത്തകനുമായ ദിനു വെയിലിൻ്റെ പരാതിയിലാണ് നടപടി





































