നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍

Advertisement

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് വ്യക്തമാക്കി സലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി അറ്റോര്‍ണി ജനറലിന് കത്തയച്ചു., ജൂലൈ 16ലെ ശിക്ഷ മാറ്റിയതിനുശേഷം രണ്ടാമത്തെ കത്ത‌ാണിത്. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തിൽ പറഞ്ഞു. 
നിമിഷപ്രിയയുടെ മോചന സാധ്യതകൾക്കും മധ്യസ്ഥ സാധ്യതകൾക്കും മങ്ങലേൽപ്പിക്കുന്നതാണ് തലാലിന്റെ സഹോദരന്റെ പുതിയ നീക്കം. നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് കേന്ദ്രം അത് തള്ളിയിരുന്നു. പ്രതിബന്ധങ്ങൾ എത്ര നീണ്ടതായാലും, എത്ര തീവ്രമായാലും മുന്നോട്ടു പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാട് ഉറച്ചതാണെന്നും മെഹദി സമൂഹ മാധ്യമത്തിൽ കുറിച്ചു.

Advertisement