2025 ആഗസ്റ്റ് 04 തിങ്കൾ
BREAKING NEWS
👉സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമശത്തിൽ വ്യാപക പ്രതിഷേധം
👉അടൂരിൻ്റെ പ്രസ്താവനയ്ക്കെതിരെ സംവിധായകൻ കമൽ, ഡോ.ബിജു, സജിത
മOത്തിൽ എന്നിവർ

👉ഉത്തരേന്ത്യയിൽ കനത്ത മഴ :ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ വ്യാപക നഷ്ടം
👉കണ്ണൂർ സെൻട്രൽ ജയിലിൽ ഇലക്ടിക്ക് ഫെൻസിങ്ങ് പുന:സ്ഥാപിക്കാൻ നടപടി.മൂന്ന് വർഷമായി ഫെൻസിങ് പ്രവർത്തിച്ചിരുന്നില്ല.
👉കണ്ണൂർ സെൻട്രൽ ജയിൽ സെല്ലുകളിൽ രണ്ടാഴ്ചത്തെ തീവ്രപരിശോധനയ്ക്കും ജയിൽ വകുപ്പ്

🌴കേരളീയം🌴
🙏 സംസ്ഥാനത്ത് അടുത്ത 5 ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.
🙏 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന് പറഞ്ഞ ഡോ.ഹാരിസിന്റെ പരാതികള്‍ ശരിവച്ച് അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസമുണ്ടെന്നും രോഗികള്‍ പിരിവിട്ട് ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

🙏 ഡോ ഹാരിസ് ചിറക്കല്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരില്‍ അദ്ദേഹത്തിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
🙏 കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പന്റെ സര്‍ക്കുലര്‍. സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും വൈസ് ചാന്‍സിലര്‍ വിളിക്കുന്നതോ അധികാരപ്പെടുത്തുന്നതോ ആയ യോഗത്തിന് മാത്രമേ അതിന് അധികാരം ഉള്ളൂ എന്നെല്ലാം സര്‍ക്കുലറിലുണ്ട്.

🙏 ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങില്‍ പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.
🙏 സിനിമാ കോണ്‍ക്ലേവിന്റെ സമാപന പരിപാടിയില്‍ പട്ടികജാതിയില്‍ പെട്ട സിനിമാ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി സജി ചെറിയാന്‍. പട്ടികജാതിക്കാര്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മിച്ചത് മികച്ച സിനിമകളാണെന്നും കഴിവും കഥയും പരിശോധിച്ചാണ് സിനിമ നിര്‍മിക്കാന്‍ പണം അനുവദിച്ചതെന്നും ഒന്നരക്കോടിക്കൊന്നും ഇപ്പോള്‍ സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

🙏 തലമുറകളുടെ ഗുരുനാഥന് യാത്രമൊഴി ചൊല്ലി മലയാളം. ശനിയാഴ്ച അന്തരിച്ച എഴുത്തുകാരനും അധ്യാപകനും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ എം കെ സാനുവിന്റെ സംസ്‌കാരം എറണാകുളം രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പ്രിയ ഗുരുനാഥന് വിട നല്‍കാനെത്തി.
🙏 ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് പുരസ്‌കാരങ്ങള്‍ നല്‍കിയെന്നും എന്തൊരു നാണക്കേടാണിതെന്നും നടി രഞ്ജിനി.

🙏 ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരന്‍ പികെ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ ഇടപെടില്ലെന്നും തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും പികെ ഫിറോസ് പറഞ്ഞു.
🙏 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ബ്ലോക്കിന് സമീപത്തായി കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

🙏 മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനാകാത്ത മനോവിഷമത്തില്‍ അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. റാന്നി അത്തിക്കയം വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്.
🙏 വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂര്‍ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന് പിന്നാലെ സന്തോഷ് കുമാര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

🙏 ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് അച്ഛന്‍ പ്രശാന്ത്.
🙏 മൂന്നാറില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി കൊന്നെന്ന പരാതിയില്‍ മൂന്നാര്‍ പഞ്ചായത്തിനെതിരെ പൊലീസ് നടപടി. ഇടുക്കി അനിമല്‍ റെസ്‌ക്യൂ ടീം നല്‍കിയ പരാതിയില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു. മൂന്നാര്‍ പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

🇳🇪 ദേശീയം 🇳🇪
🙏 ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടികളില്‍ ഒരാള്‍. കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി കമലേശ്വരി പ്രധാന്‍ വെളിപ്പെടുത്തി.
🙏 ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 11 മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രദര്‍ശനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. കനത്ത മഴയില്‍ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

🙏 ഛത്തീസ്ഗഡില്‍ തെരുവുനായ നക്കിയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് 78 വിദ്യാര്‍ത്ഥികള്‍ക്ക് ആന്റി റാബീസ് വാക്സിന്‍ നല്‍കി. ബലോദബസാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ ജൂലൈ 29 നാണ് സംഭവമുണ്ടായത്.

🇦🇺 അന്തർദേശീയം 🇦🇽
🙏 ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട പാക് ഭീകരന്റെ സംസ്‌കാരത്തിനിടെ സംഘര്‍ഷം. പാക് അധീന കശ്മീര്‍ സ്വദേശിയും ലഷ്‌കര്‍ ഭീകരനുമായ താഹിര്‍ ഹബീബിന്റെ സംസ്‌കാര ചടങ്ങില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ പങ്കെടുത്തതാണ് കാരണം. ലഷ്‌കര്‍ കമാന്‍ഡര്‍ റിസ് വാന്‍ ഹനീഫ് പങ്കെടുക്കുന്നതിനെ നാട്ടുകാരും ബന്ധുക്കളും എതിര്‍ത്തു.

🙏 വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ന്യൂസ്മാക്‌സ്’ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയെ പ്രശംസിച്ചത്.എന്നാല്‍, ഇത് സാമൂഹികമാധ്യമങ്ങളില്‍ വിവാദമായി.
🙏 യുക്രൈന്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം. സോച്ചിയിലെ എണ്ണസംഭരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റീജണല്‍ ഗവര്‍ണര്‍ വെന്യാമിന്‍ കോന്ദ്രാതിയേവ് ഇന്നലെ പറഞ്ഞു.

🏏കായികം🏏
🙏 ഓവല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മഴ കാരണം നാലാം ദിവസത്തെ കളിയവസാനിപ്പിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കേ ജയത്തിലേക്ക് അവര്‍ക്കിനി 35 റണ്‍സ് കൂടി വേണം.
🙏ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ 111 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെയും 105 റണ്‍സെടുത്ത ജോ റൂട്ടിന്റെയും ഇന്നിംഗ്സുകളാണ് മികച്ച നിലയിലെത്തിച്ചത്.






































