കൊച്ചി. സംസ്ഥാനത്തിനാകെ ഉപകാരപ്രദമായ ഒരു പദ്ധതി കൂടി യാഥാർഥ്യമാകുകയാണ്. യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിലേക്ക് കടക്കുകയാണ്. നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വഴി സുഗമമാണോയെന്ന ചോദ്യം ഇതിനോടകം തന്നെ ഉയരുന്നുണ്ട്. ഈ വിഷയത്തിൽ എം.പിയും പൊതുജനങ്ങളും പ്രതികരിച്ചിട്ടുണ്ട്. കാണാം ഈ റിപ്പോർട്ട്
19 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുന്ന വിധത്തിലായിരിക്കും പ്രവൃത്തികൾ . 24 കോച്ച് ട്രെയിനുകൾ നിർത്താൻ ആകുന്ന രണ്ട് പ്ലാറ്റ്ഫോമുകൾ നിർമ്മിക്കും . രണ്ട് വന്ദേ ഭാരത് സർവീസുകൾക്ക് സ്റ്റോപ്പുകളുണ്ടാകും എന്നതാണ് ഏറ്റവും ആകര്‍ഷകമായ കാര്യം
എയർപോർട്ട് സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ട്രെയിനിൽ എത്തുന്ന വിമാനത്താവള യാത്രികർക്ക് വലിയ ആശ്വാസമാകും. ഒപ്പം വിമാനത്താവളത്തിൽ നിന്ന് വളരെ വേഗം സ്റ്റേഷനിലെത്തേണ്ട സൗകര്യവും… അതായിത് ഒരു കൈയകല വിമാനത്താവളവും റെയിൽവേ സ്റ്റേഷനും വേണമെന്ന നിലപാടിലാണ് ഭൂരിഭാഗം പേരും.

































