കണ്ണൂർ .സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്തെ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.
ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു
ഒന്നാം ബ്ലോക്കിലെ തടവുകാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നാം ബ്ലോക്കിലെ പത്താം സെല്ലിനരികിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്.
കല്ലിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. മൊബൈൽ ഫോൺ ആരാണ് സൂക്ഷിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവിയിൽ ദൃശ്യങ്ങൾ പതിയാത്ത ഭാഗത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. നാല് മാസത്തിനിടെ കണ്ണൂർ സെൻട്രൽ ജയിലിലെ വിവിധ ബ്ലോക്കുകളിൽ നിന്നായി അഞ്ച് മൊബൈൽ ഫോണുകളാണ് പരിശോധനയിൽ പിടികൂടിയത്. കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയതിന് ശേഷം പരിശോധനകൾ ശക്തമാക്കിയെങ്കിലും ജയിലിലേക്ക് എങ്ങനെ മൊബൈൽ ഫോണുകൾ എത്തുന്നുവെന്നതിൽ ജയിൽ അധികൃതർക്കോ പൊലീസിനോ വ്യക്തതയില്ല

































