സാഹിത്യകാരൻ എം.കെ.സാനുമാഷിന് വിട നൽകി നാട്. അദ്ദേഹത്തിന്റെ ഭൗതികശരീരം ഔദ്യോഗികബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്കാരം നടന്നു. അദ്ദേഹത്തെ അവസാനനോക്കുകാണാനായി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പടെ എത്തിച്ചേർന്നു.
കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലും, എറണാകുളം ടൗൺ ഹാളിലും നടന്ന പൊതുദർശനത്തിൽ നാടിൻറെ നാനാതുറകളിൽ നിന്നുള്ളവരാണ് മലയാളത്തിൻറെ പ്രിയപ്പെട്ട സാനുമാഷിന് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റു മന്ത്രിമാർ അടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 5.35-നായിരുന്നു എം.കെ സാനുവിന്റെ വിയോഗം.
































