നാലു വയസ്സുകാരനെ പുലി കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയ സംഭവത്തിന് പിന്നാലെ വീരൻകുടിയിൽ വീണ്ടും പുലിയിറങ്ങി
ഉന്നതിയിലെ കുടിലുകൾക്കകത്ത് ഉൾപ്പെടെ പുലി കയറി
ഇന്നലെ വൈകുന്നേരം പുലിയെ കണ്ടതിനു പിന്നാലെയാണ് അർദ്ധരാത്രി വീണ്ടും പുലി ഉന്നതിയിലെത്തിയത്
ഇന്നലെ വൈകുന്നേരം പുലിയെ കണ്ടതോടെ ഉന്നതിയിലെ ആളുകളെ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് രാത്രിയോടെ മാറ്റിപ്പാർപ്പിച്ചിരുന്നു
ഉന്നതിയിലെ എല്ലാ കുടിലുകളിലും പുലിയെത്തി
നാലു വയസ്സുകാരനെ പുലി പിടികൂടിയതിനുശേഷം മൂന്നാം തവണയാണ് പുലിയെത്തുന്നത്
കടുത്ത പ്രതിഷേധത്തിലാണ് ഉന്നതിയിലെ ആളുകൾ
































