അന്തരിച്ച എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ സംസ്കാരം ഇന്ന്.വൈകിട്ട് അഞ്ചുമണിക്ക് രവിപുരം ശ്മശാനത്തിലാണ് സംസ്കാര ചടങ്ങ്.ഭൗതികദേഹം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് രാവിലെ 8:00 മണിക്ക് കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.9 മുതൽ 10 മണി വരെ വീട്ടിലും. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുവരെ കൊച്ചി ടൗൺഹാളിലുമാണ് പൊതുദർശനം.മുഖ്യമന്ത്രി ടൗൺഹാളിൽ എത്തി ആദരാഞ്ജലികൾ അർപ്പിക്കും.ഇന്നലെ വൈകിട്ട് 5.35 നായിരുന്നു എം കെ സാനുവിന്റെ അന്ത്യം.വീട് പരിക്കേ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു എം കെ സാനു.ഇതിനിടയിൽ ന്യൂമോണിയ ബാധിച്ചതും ആരോഗ്യപ്രശ്നം ഗുരുതരമാക്കിയിരുന്നു.
































