പത്തനംതിട്ട പുല്ലാട്ട് ഭർത്താവിൻ്റെ കുത്തേറ്റ ഭാര്യ മരിച്ചു

Advertisement

പത്തനംതിട്ട: കുടുംബകലഹത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പത്തനംതിട്ട പുല്ലാട്ട് ശാരിമോള്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒളിവില്‍ പോയ ഭര്‍ത്താവ് ജയകുമാറിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ശാരിമോളുടെ പിതാവ് ശശി, പിതൃസഹോദരി രാധമണി എന്നിവര്‍ക്കും ജയകുമാറിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ശാരിക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ജയകുമാറിന് തോന്നലുണ്ടായിരുന്നു. ഇത് പലതവണ തര്‍ക്കത്തിന് കാരണമായി. ജയകുമാറിനെതിരേ ശാരി നിരവധി തവണ പോലിസില്‍ പരാതി നല്‍കുകയുമുണ്ടായി. പ്രശ്‌നങ്ങള്‍ സംസാരിച്ചു പരിഹരിക്കുകയാണ് പോലിസ് ചെയ്തിരുന്നത്. എന്നാല്‍, ഇന്നലെ രാത്രി ഇരുവരും തമ്മിലുള്ള തര്‍ക്കം വീണ്ടും വഷളാകുകയും ജയകുമാര്‍, ശാരിയെയും ശാരിയുടെ അച്ഛന്‍ ശശി, അദ്ദേഹത്തിന്റെ സഹോദരി രാധമണി എന്നിവരെ കുത്തി വീഴ്ത്തുകയുമായിരുന്നു. പരുക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ ശാരി മരിച്ചു. ജയകുമാറിനും ശാരിക്കും മൂന്നു മക്കളുണ്ട്.

Advertisement