വാർത്താ നോട്ടം
2025 ആഗസ്റ്റ് 03 ഞായർ
BREAKING NEWS
👉സർവ്വകലാശാല വിസി നിയമനം: മന്ത്രിമാരായ ആർ ബിന്ദുവും പി രാജീവും രാജ്ഭവനിൽ എത്തി ഗവർണറുമായി ചർച്ച നടത്തുന്നു.രാവിലെ 10 ന് നിശ്ചയിച്ചിരുന്ന ചർച്ച 8.45ലേക്ക് മാറ്റുകയായിരുന്നു.
👉നാല് വയസ്സുകാരനെ പുലി ആക്രമിച്ച മലക്കപ്പാറ ബീരാൻകുടി ഉന്നതിയിൽ വീണ്ടും ഇന്നലെ അർദ്ധരാത്രി പുലിയെത്തി, ഭീതിയിൽ പ്രദേശവാസികൾ
👉പാലാ കൊട്ടാരമറ്റത്ത് കോട്ടയം കുറിച്ചിത്താനം സ്വദേശി രതീഷ് എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
👉പാലക്കാട് 9-ാം ക്ലാസ് കാരി മരിച്ച സംഭവത്തിൽ 3 അധ്യാപകർക്ക് എതിരെ നടപടി എടുത്തതിൽ സന്തോഷമെന്ന് കുട്ടിയുടെ കുടുംബം
👉 എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) വിന് അന്തിമോപചാരമർപ്പിച്ച് അക്ഷരകേരളം
👉ഇന്ന് രാവിലെ ഒമ്പതു മണി മുതല്‍ 10 മണി വരെ വീട്ടില്‍ പൊതുദര്‍ശനം
👉 രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം ഉണ്ടാകും.
👉വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരം.
👉എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ വൈകിട്ട് 5.35 നായിരുന്നു അന്ത്യം.
🌴കേരളീയം🌴
🙏 പ്രൊഫസര്‍ എം കെ സാനുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷെന്ന് പിണറായി വിജയന്‍ ഓര്‍മ്മിച്ചു.
🙏 ഡോക്ടര്‍ ഹാരിസിനെ വേട്ടയാടുകയാണെന്ന ആരോപണം തള്ളി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിശദീകരണം തേടിയത് വേട്ടയാടലല്ല എന്നും സ്വാഭാവിക നടപടിയാണെന്നും ആവര്‍ത്തിക്കുകയാണ് വീണാ ജോര്‍ജ്. ഉപകരണങ്ങള്‍ കാണാതായിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിദഗ്ധ സമിതിയാണ് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
🙏 സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിനു വിട. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. കണ്ണീരോടെ സിനിമാ ലോകവും ബന്ധുക്കളും നവാസിന് വിട നല്‍കി.
🙏 നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ഇന്നലെ കീഴടങ്ങിയ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്.
🙏 താല്‍ക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തര്‍ക്കങ്ങള്‍ക്കിടയിലും രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്.
🙏 വയനാട്ടില്‍ പാസ്റ്റര്‍ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണി. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടുമെന്നാണ് ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണില്‍ വച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.
🙏 മലപ്പുറം മഞ്ചേരിയില്‍ ഡ്രൈവറുടെ മുഖത്തടിച്ച കേസില്‍ പൊലീസുകാരനെതിരെ കൂടുതല്‍ നടപടി. സംഭവത്തില്‍ നൗഷാദ് എന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇയാള്‍ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു.
🙏 മലയാള സിനിമാ നിര്‍മ്മാണത്തിന് പുതിയ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ആദ്യ സെഷനില്‍ പരാതി പറഞ്ഞ് നടി അന്‍സിബ ഹസന്‍. കോണ്‍ക്ലേവില്‍ സംസാരിച്ച ആരും അമ്മ സംഘടനയെ പരാമര്‍ശിക്കുന്നില്ലെന്നാണ് അന്‍സിബ പറഞ്ഞത്.
🇳🇪 ദേശീയം 🇳🇪
🙏 ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ (81) അതീവ ഗുരുതരാവസ്ഥയില്‍ . കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
🙏 ബലാത്സംഗ കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. 47കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി.
🙏 ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണയും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിക്ക് മുന്‍പേ പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്.
🙏 ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍. രണ്ട് ഭീകരര്‍ ഇതിനോടകം കൊല്ലപ്പെട്ടതായാണ് സൈന്യം പുറത്തുവിടുന്നത്. ഇവരാരൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
🙏 വ്യോമ സേനാ താവളത്തിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ചയാളെ വെടിവച്ച് വീഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍. അരിസോണയ്ക്ക് സമീപത്ത് ടക്സണിലെ ഡേവിസ് മോന്‍താന്‍ വ്യോമസേനാ താവളത്തിലാണ് സൈനികനല്ലാത്തൊരാള്‍ക്ക് വെടിയേറ്റത്. പുലര്‍ച്ച 2.30ഓടെയാണ് സാധാരണക്കാരനായൊരാള്‍ വ്യോമ സേനാ താവളത്തിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയത് .
🙏 ലോക സമ്പദ്വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ‘സ്വദേശി’ ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കവും ചുമത്താനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
🙏 കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണെന്നും അഭിഭാഷകര്‍ക്കുള്ളതല്ലെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. ആന്ധ്രാപ്രദേശിലെ ഒരു ജില്ലാ കോടതി മാറ്റി സ്ഥാപിക്കുന്നത് ചോദ്യംചെയ്ത് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
🙏 അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. 68.2 കോടി രൂപയുടെ വ്യാജ ഗ്യാരണ്ടികള്‍ സമര്‍പ്പിച്ചതിന് ഒഡീഷ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെ കസ്റ്റഡിയിലെടുത്തതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു.
🙏 ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ തന്റെ പേരില്ലെന്നാണ് തേജസ്വിയുടെ ആരോപണം.
🙏 2008-ലെ മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നരേന്ദ്ര മോദിയടക്കമുള്ളവരുടെ പേര് പറയിപ്പിക്കാന്‍ ശ്രമിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തതായി മുന്‍ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ .നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരുടെ പേരുകള്‍ പറയാനാണ് തന്നെ നിര്‍ബന്ധിച്ചതെന്ന് കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട പ്രജ്ഞാ സിങ് പറഞ്ഞു.
🙏 ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ തന്നെയോ എന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇതിന് യാതൊരു തെളിവുമില്ലെന്നും ഇന്ത്യയില്‍നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം സന്ദര്‍ശിച്ച 33 രാജ്യങ്ങളിലൊന്നു പോലും സംഭവത്തില്‍ പാകിസ്താനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
🇦🇽 അന്തർദേശീയം 🇦🇴
🙏 തടവിലാക്കപ്പെട്ട ബന്ദികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയിലെ ആക്രമണം തുടരുമെന്നും അതിന് പിന്നെ ഒരിടവേള ഉണ്ടാകില്ലെന്നും ഇസ്രയേല്‍. ബന്ദികളെ വിട്ടയക്കാന്‍ ഹമാസുമായി മധ്യസ്ഥരാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് കളം ഒരുക്കവെയാണ് ഇസ്രയേല്‍ കരസേന മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറിന്റെ പ്രസ്താവന.
🙏 അമേരിക്കന്‍ ആണവ അന്തര്‍വാഹിനികള്‍ ‘അനുയോജ്യമായ’ മേഖലകളിലേക്ക്’ വിന്യസിക്കുമെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് റഷ്യ. അമേരിക്കന്‍ അന്തര്‍വാഹിനികളെ നേരിടാന്‍ ആവശ്യമായ റഷ്യന്‍ ആണവ അന്തര്‍വാഹിനികള്‍ ആഴക്കടലിലുണ്ടെന്നാണ് റഷ്യന്‍ പാര്‍ലമെന്റിലെ മുതിര്‍ന്ന നേതാവായ വിക്ടര്‍ വൊഡോലാറ്റ്‌സ്‌കി പ്രതികരിച്ചത്.
🏑 കായികം🏏
🙏 ഇന്ത്യാ -ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവര്‍ക്ക് പുറമെ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍, ഹോങ്കോംഗ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടക്കുക.
🙏 വനിതാ ചെസ്സ് ലോകകപ്പ് നേടിയ ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖിന് 3 കോടി രൂപ പാരിതോഷികം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. നാഗ്പുരില്‍ വെച്ച് നടന്ന അനുമോദനച്ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പാരിതോഷികം കൈമാറിയത്.
🙏ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 374 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 50 ന് 1 എന്ന നിലയിലാണ്. രണ്ടിന് 75 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ രണ്ടാമിന്നിംഗ്സില്‍ 396 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
🙏 ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യ -പാകിസ്ഥാന്‍ മത്സരത്തിന് മാറ്റമില്ല. സെപ്റ്റംബര്‍ 14ന് ദുബായിലാണ് ഇന്ത്യ – പാക് മത്സരം. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്.







































