കോഴിക്കോട്: കോഴിക്കോട്ട് വനാതിർത്തിയിൽ പശുവിനെ മേയ്‌ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപത്താണ് സംഭവം.പശുക്കടവ് കോങ്ങോട് മലയിൽ പശുവിനെ തേടി പോയപ്പോഴാണ് വീട്ടമ്മയെ കാണാതായത്.
ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി(40) യെയും അവരുടെ വളർത്തു പശുവിനെയും ആണ് മരിച്ച നിലയിൽ കണ്ടത്.
ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ പരുക്കുകൾ ഇല്ല.പശുവിന്റെ ശരീരത്തിലും പരുക്കുകൾ ഇല്ല.
ബോബിയുടെ മൃതദേഹംകുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.
































