ബിന്ദു പത്മനാഭൻ ജയനമ്മ തിരോധാന കേസുകളിൽ പ്രതി സെബാസ്റ്റ്യനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ദുരൂഹത നിലനിൽക്കുന്ന ചേർത്തല പള്ളിപ്പുറത്തെ വീട്ടിലേക്കാണ് സെബാസ്റ്റ്നുമായി എത്തുക. വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളുടെ ബാക്കി എവിടെയെന്ന ചോദ്യമാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയതിലും ദുരൂഹതയുണ്ട്. ഈ ഭാഗം പൊളിച്ച് പരിശോധന നടത്താനുള്ള ആർ ഡി ഒ അനുമതിക്കായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. നിലവിൽ ജൈനമ്മ തിരോധന കേസിൽ സെബാസ്റ്റ്യനെ കോടതി കോട്ടയം ക്രൈംബ്രാഞ്ചിന് കസ്റ്റഡിയിൽ നൽകിയിരിക്കുകയാണ്. എട്ടു ദിവസമാണ് കസ്റ്റഡി കാലാവധി. ബിന്ദു പത്മനാഭൻ തിരോധാന കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചും സെബാസ്റ്റ്നായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
































