തിരുവനന്തപുരം: കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ( KPCMSA) 29-ാംസംസ്ഥാന സമ്മേളനം ഓഗസ്റ്റ് 8, 9 തീയതികളിൽ തൃശ്ശൂർ റസ്റ്റ് ഹൗസ് ഹാളിൽ നടത്തപ്പെടുന്നു. KPCC പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം KPCC ജനറൽ സെക്രട്ടറി M ലിജുവും, യാത്രയയപ്പ് സമ്മേളനം DCC പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റും നിർവ്വഹിക്കും. KPCC, DCC ഭാരവാഹികൾ,സർവ്വീസ് സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
നാലുവർഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കിയതുമൂലവും പുതിയ കോഴ്സുകൾ ആരംദിച്ചതു മൂലവും ജീവനക്കാർ അധിക ജോലിഭാരത്താൽ കഷ്ടപ്പെടുകയാണ്. സ്റ്റാഫ് പാറ്റേൺ പ്രകാരം നിയമിച്ചിട്ടുള്ള ജീവനക്കാർക്ക് നിയമനാഗീകാരം ഉടൻ നൽകണമെന്നും, ജീവനക്കാർക്ക് തടഞ്ഞുവച്ചിട്ടുള്ള ഡി.എ.കുടിശ്ശിക നൽകുവാൻ സർക്കാർ തയ്യാറാകണമെന്നും KPCMSA ആവശ്യപ്പെടുന്നു. കോളേജ് ജീവനക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന് സംസ്ഥാന പ്രസിഡൻ്റ് KP ദിനേശൻ, ജനറൽ സെക്രട്ടറി സെക്രട്ടറി സ്റ്റാലിൻ രാജഗിരി, വൈസ് പ്രസിഡൻ്റ് വൈ. അഹമ്മദ് ഫസിൽ , ഷാമിൻ, വിനോദ്, ബിജു ഡേവിഡ്,ലാലൻ വർഗ്ഗീസ്, ആൻ്റണി ഗോമസ്, ലിജു എന്നിവർ പറഞ്ഞു.
































