കേരള സർവകലാശാലയിൽ പരസ്പരം പഴിചാരി സിൻഡിക്കേറ്റും വൈസ് ചാൻസിലറും

Advertisement

കേരള സർവകലാശാലയിൽ പരസ്പരം പഴിചാരി സിൻഡിക്കേറ്റും വൈസ് ചാൻസിലറും. സിൻഡിക്കേറ്റ് റൂമിന്റെ താക്കോൽ കാണാതായതിന് പിന്നാലെ വൈസ് ചാൻസലർക്കെതിരെ ഗുരുതരാരോപണവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്ത് വന്നു. വിസിയുടെ നിർദ്ദേശപ്രകാരം താക്കോൽ എടുത്തുമാറ്റി എന്നാണ് ആരോപണം. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ വിസിയുടെ നിർദ്ദേശപ്രകാരം രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ പോലീസിലും പരാതി നൽകിയിട്ടുണ്ട്..  ഇടത് അംഗങ്ങളായ ജി മുരളീധരൻ, ഷിജു ഖാൻ എന്നിവർക്കെതിരെ രജിസ്ട്രാർ ഇൻ ചാർജ് ആയ മിനി കാപ്പൻ പോലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് റൂമിൽ അനധികൃതമായി പ്രവേശിച്ചു എന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നും ആരോപിച്ച് ആണ് പരാതി.

Advertisement