വേടനെതിരെയുള്ള ബലാത്സംഗ കേസ്: വിശദമായ തെളിവുശേഖരണത്തിന് പോലീസ്

Advertisement

വേടനെതിരെയുള്ള ബലാത്സംഗ കേസിൽ വിശദമായ തെളിവുശേഖരണത്തിൽ പോലീസ്. പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. തുടർന്നാകും വേടനെ വിളിപ്പിക്കുകയും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുക. അതിനിടെ കഴിഞ്ഞ ദിവസം വേടൻ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് നിലപാട് അറിയിക്കും. ജാമ്യത്തെ എതിർക്കുമെന്നാണ് വിവരം.

Advertisement