തൃശ്ശൂർ മാളയിൽ നാലു വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു
അസം സ്വദേശികളുടെ മകൻ നാലു വയസ്സുള്ള സജിദുൾ ഹഖ് ആണ് മരിച്ചത്
വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം
കളിച്ചുകൊണ്ടിരിക്കെ മണ്ണെടുത്ത കുഴിയിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു
കുട്ടിയെ പുറത്തെടുത്ത് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു
































