കൊച്ചി: കലാഭവൻ നവാസിന്റെ ഭൗതീക ശരീരം പുലർച്ചെ 12.05 ഓടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.നടൻ ദിലീപ്, കല ഭവൻ ഷാജോൺ, കോട്ടയം നസീർ,രമേഷ് പിഷാരടി തുടങ്ങി കലാഭവൻ നവാസിൻ്റെ നിരവധി സുഹൃത്തുക്കൾ ആശുപത്രിയിലെത്തി. രാവിലെ 8.30 ന് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കും.
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് എത്തിയ നടനെ ചോറ്റാനിക്കരയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.






































