കഷായം ഗ്രീഷ്മ മോഡല്‍ വീണ്ടും, യുവാവ് വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ പെണ്‍സുഹൃത്ത് അറസ്റ്റില്‍

Advertisement

കോതമംഗലം. യുവാവ് വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസ് എടുത്തു. കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽന്റെ ആന്തരീകാവയവങ്ങൾ വിശദമായ പരിശോധനയ്ക്ക് അയച്ചു. പെൺസുഹൃത്തായ കോതമംഗലം സ്വദേശിനി അദീനയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

മാരകമായ വിഷം ഉള്ളിച്ചെന്നതിന് പിന്നാലെ മുപ്പതാംതിയതി പുലർച്ചെ കോതമംഗലം സ്വദേശി അൻസിലിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസിനെ വിവരം അറിയച്ചതിന് പിന്നാലെ പുലർച്ചെ 4 മണിയോടെയാണ് സംഘം ചേലാടുള്ള പെൺസുഹൃത്തിന്റെ വീടിന് മുന്നിലെത്തുന്നത്. യുവതി വിഷം തന്ന് കൊല്ലാൻ ശ്രമിച്ചെന്നും ഫോൺ കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞെന്നും അൻസിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. യുവതിയും അൻസിലും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും, ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബന്ധത്തിലുണ്ടായ ഉലച്ചിലും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വിഷം കൊടുത്തകാര്യം യുവതി തന്നെ അൻസിലിന്റെ വീട്ടീൽ അറിയിച്ചതായി ബന്ധുക്കളും പറഞ്ഞു.

ചേലാട് സ്വദേശിയയ യുവതി പരിസരവാസികളുമായി അടുപ്പമുണ്ടായിരുന്നില്ല. പെൺകുട്ടിയുടെ വീട്ടിലെ സിസിറ്റിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തയുവതി മറ്റൊരുകേസിലെ അതിജീവിതയാണ്. അന്തരീക അവയവങ്ങളുടെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് വകുപ്പുകളും ചേർത്ത് തുടർനടപടി സ്വീകരിക്കും

Advertisement