തിരുവനന്തപുരം. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തെക്കും. അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നും മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാകുമെന്നും വിജിലൻസ് എസ് പി എസ് ശശിധരൻ പറഞ്ഞു. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് കേസ് വീണ്ടും എസ് ശശിധരൻ അന്വേഷിക്കുന്നത്.
എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണ്.കേസിൽ അവസാനവട്ട അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. കേസിലെ മുഖ്യപ്രതി വെള്ളാപ്പള്ളി നടേശനെ അന്വേഷണത്തിന്റെ ഭാഗമായി ഉടൻ ചോദ്യം ചെയ്തേക്കും.
കേസ് അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അതിനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. നിലവിലുള്ള ടീമിൽ മാറ്റമുണ്ടാകില്ല.
അന്വേഷണ ചുമതലയിൽ നിന്ന് എസ് പി എസ് ശശിധരനെ മാറ്റിയത് ഹൈക്കോടതി റദാക്കിയിരുന്നു.2016ഇൽ വി എസ് അച്യുതാനന്ദന്‍ നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ എടുത്തശേഷം കൂടിയ പലിശയ്ക്ക് എസ്എന്‍ഡിപി സംഘങ്ങള്‍ക്ക് മറിച്ച് നല്‍കിയെന്നാണ് പരാതി.






































