സർക്കാർ പട്ടിക തള്ളി വിസി, ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ നടത്തിയ താത്കാലിക വി സി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി

Advertisement

കൊച്ചി. സർക്കാർ പട്ടിക തള്ളി വിസി, ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ നടത്തിയ താത്കാലിക വി സി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി. സർക്കാർ പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് രണ്ടാമതും മുഖ്യമന്ത്രി കത്തയച്ചു. ഡോ.സിസ തോമസിനും ഡോ. കെ.ശിവപ്രസാദിനും വീണ്ടും നിയമനം നല്‍കിക്കൊണ്ട് രാജ്ഭവന്‍ വിജ്ഞാപനമിറക്കിയിരുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ താത്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു.. എന്നാൽ ഇതിന് പിന്നാലെ സാങ്കേതിക സർവകലാശാലയിൽ കെ ശിവപ്രസാദിനെയും , ഡിജിറ്റൽ സർവ്വകലാശാലയിൽ ഡോക്ടർ സിസാ തോമസിനെയും വീണ്ടും താത്കാലിക വി സിമാരായി ഗവർണർ നിയമിച്ചു.. ഇതോടെയാണ് മുഖ്യമന്ത്രി രണ്ടാമത്തെ കത്തയച്ചത്.. ഇപ്പോഴത്തെ നിയമനം നിയമപരമല്ലെന്നും സർക്കാർ പട്ടികയിൽ നിന്ന് തൽക്കാലിക വിസി മാരെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.. ഇനി സമവായചർച്ചകളിൽ കാര്യമില്ലെന്നാണ് വിലയിരുത്തൽ..

സര്‍ക്കാര്‍ നല്‍കുന്ന പേരുകള്‍ പരിഗണിക്കാന്‍ വീണ്ടും കത്തു നല്‍കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉടന്‍ സിന്‍ഡിക്കേറ്റ് വിളിക്കുമെന്നും കെടിയു താല്‍ക്കാലിക വിസി ഡോ. കെ.ശിവപ്രസാദ് പറഞ്ഞു.

ഡിജിറ്റൽ സർവകലാശാല വിസിയായി സിസ തോമസും ചുമതല ഏറ്റെടുത്തു.. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായാണ് നിയമനം എന്ന് കാണിച്ച് സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും

Advertisement