തൃശൂർ മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ 4 വയസ്സുകാരനെ മെഡിക്കൽ കോളജിലേക്ക് മാറ്റി

Advertisement

തൃശൂർ : മലക്കപ്പാറ വീരൻ കുടി ഊരിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബേബിയുടെ മകൻ രാഹൂലിനെയാണ് ഇന്ന് പുലർച്ചെ 2.30 ന് പുലി ആക്രമിച്ചത്.
മുതുകിൽ പുലിയുടെ പല്ല് ആഴ്ന്നതിൻ്റെ മുറിവുണ്ട്.തലചോറിന് ക്ഷതമേറ്റിട്ടുണ്ടോ എന്നും പരിശോധിക്കും.
ഷെഢിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടിയെ ആണ് പുലി ആക്രമിച്ചത്. മാതാപിതാക്കൾ ബഹളം വെച്ചതോടെ പുലി ഓടിപ്പോയിരുന്നു.

Advertisement