വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 01 വെള്ളി

BREAKING NEWS

👉കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യത്തെ എതിർക്കില്ലെന്ന് പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രി എന്നിവർഉറപ്പ് തന്നിട്ടുണ്ടെന്നും നിയമപരമായ മറ്റ് പ്രശ്നങ്ങൾ ഇല്ലങ്കിൽ ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

👉ഡോ.ഹാരിസ് ഹസന് എതിരായകാരണം കാണിക്കൽ നോട്ടീസ് സ്വാഭാവിക നടപടി മാത്രമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

👉മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമം: കത്ത് മൂലം പരാതി അറിയിക്കുന്നതിലും പ്രശ്നമുണ്ടെന്ന് ഡോ: ഹാരിസ് ഹസൻ

👉റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസ്: തൃക്കാക്കര എ സി പി യുടെ മേൽനോട്ടത്തിൽ അന്വേഷിക്കും

👉തൃശൂർ മലക്കപ്പാറ വീരൻ കുടി ഊരിൽ ഉറങ്ങിക്കിടന്ന നാല് വയസുകാരനെ പുലി ആക്രമിച്ചു.

👉മാതാപിതാക്കൾ ബഹളം വെച്ചതോടെ പുലി ഓടിപ്പോയി. പരിക്ക് ഗുരുതരമല്ല.

👉മൈനാഗപ്പളളി പുത്തൻചന്തയിൽ പൊട്ടിക്കിടന്ന വൈദ്യുതി കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് പരിക്ക്.

👉മാമിയുടെ തിരോധാനം: അന്വേഷണത്തിൻ്റെ തുടക്കം മുതൽ തന്നെ ബാഹ്യ ഇടപെടൽ എന്ന് ബന്ധു എ കെ ഹസൻ്റെ വെളിപ്പെടുത്തൽ

👉ഛത്തീസ്ഗഢ് കന്യാസ്ത്രീകളുടെ അറസ്റ്റ്:ജാമ്യാപേക്ഷ എൻ ഐ എ കോടതിയിൽ നൽകും

👉കോഴിക്കോട് റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 80 ഗ്രാം ബ്രൗൺഷുഗറുമായി 3 പേർ പിടിയിൽ

🌴 കേരളീയം 🌴

🙏സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്.

🙏 ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉണ്ടാക്കണമെന്നാണ് നിർദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണം.

🙏 മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ ഒരുക്കണം. മാസത്തിൽ 20 ദിവസത്തെ ഭക്ഷണ മെനു സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്.

🙏സംസ്ഥാനത്തെ സ്കൂളുകളിലെ അവധിക്കാലം മഴക്കാലത്തേയ്ക്ക് മാറ്റണമോ എന്ന വിദ്യാഭ്യാസ മന്ത്രി ചോദ്യത്തിന് മികച്ച പ്രതികരണം. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആറായിരത്തിലധികം പേരാണ് കമന്റിലൂടെ പ്രതികരിച്ചത്.

🙏ഏപ്രിൽ, മെയ് മാസത്തെ അവധിയ്ക്ക് പകരം മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസത്തിൽ അവധി നൽകിയാലോ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യത്തെ കൂടുതൽ പേരും പിന്തുണയ്ക്കുന്നുണ്ട്. വേനൽക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു.

🙏 പഠനത്തിലോ ആലോചനയിലേക്കോ പോകുന്നതിനു മുൻപ് പൊതുജനങ്ങൾക്ക് അഭിപ്രായം തേടാനുള്ള മന്ത്രിയുടെ തീരുമാനത്തെയും പ്രശംസിക്കുന്നുണ്ട്.
അതേസമയം പ്രതിപക്ഷ അധ്യാപക സംഘടനകൾ സർക്കാർ നിർദ്ദേശത്തെ വിമർശിക്കുകയാണ്.

🙏നെല്ല് സംഭരിച്ചു മാസങ്ങളായിട്ടും കർഷകർക്ക് പണം ലഭിക്കുന്നില്ലെന്ന് പരാതി. പൊന്നാനി കോൾ മേഖലയിൽ മാത്രം കർഷകർക്ക് ലഭിക്കാനുള്ളത് 60 കോടിയോളം രൂപ. 6500 ഓളം കർഷകർക്ക് ആണ് പൊന്നാനി മേഖലയിൽ പണം ലഭിക്കാനുള്ളത്.

🙏 നെല്ല് സംഭരിച്ച് 15 ദിവസത്തിനകം പണം നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ മാസങ്ങളായിട്ടും പണം ലഭിച്ചില്ലെന്ന് കർഷകർ.
കൊയ്തു കഴിഞ്ഞ ശേഷം സപ്ലൈകോ നിശ്ചയിക്കുന്ന മില്ലുകാർക്ക് നെല്ല് സംഭരണത്തിന് നൽകുകയാണ് രീതി.

🙏തൃശൂർ മലക്കപ്പാറ വീരൻ കുടി ഊരിൽ നാല് വയസുകാരനെ പുലി ആക്രമിച്ചു. ഷെഢിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. മാതാപിതാക്കൾ ബഹളം വെച്ചതോടെ പുലി ഓടിപ്പോയി. പരിക്ക് ഗുരുതരമല്ല.

🇳🇪 ദേശീയം 🇳🇪

🙏തെലങ്കാനയിൽ 13 വയസ്സുകാരിയെ 40 വയസ്സുകാരന് വിവാഹം കഴിപ്പിച്ച് നൽകിയ സംഭവം വലിയ വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു.

🙏 വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രദേശവാസികളും സാമൂഹ്യപ്രവർത്തകരും ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തതോടെയാണ് അധികൃതർ നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്.

👉ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എൻഐഎ കോടതിയിൽ സമർപ്പിക്കും. സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്.

👉 കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസം ആയി. സംസ്ഥാന സര്ക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത്.

🙏 കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞിരുന്നു. കേസിൻ്റെ മെറിറ്റിലേക്ക് കോടതി കടന്നാൽ ജാമ്യം ലഭിക്കും എന്ന് തന്നെ ആണ് സഭാ നേതൃത്വത്തിൻ്റെ പ്രതീക്ഷ.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വിളിക്കില്ലെന്നാണ് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചത്.

🙏 ന്യായമല്ലാത്ത ആവശ്യങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നാണ് ശശി തരൂർ എംപി പ്രതികരിച്ചത്. ട്രംപിന്‍റെ ചുങ്കം കേരളത്തിന്‍റെ കയറ്റുമതി മേഖലയ്ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

🇦🇺 അന്തർദേശീയം 🇦🇴

🙏ഇന്ത്യ അടക്കം നിരവധി രാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് മുതൽ നിലവിൽ വരും. അതേസമയം അധിക നികുതി ചുമത്തിയതിൽ അമേരിക്കയെ അനുനയിപ്പിക്കാൻ ഇന്ത്യ തൽക്കാലമില്ലെന്നാണ് വിവരം.

🙏ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ അന്തിമരൂപമാകാത്തപക്ഷം, ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമേല്‍ 25 ശതമാനംവരെ നികുതി നേരിടേണ്ടിവന്നേക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

🙏ഇന്ത്യ 25 ശതമാനം നികുതി അടയ്‌ക്കേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. അതേസമയം കാനഡക്ക് മേലുള്ള ചുങ്കം 25 ൽ നിന്ന് 35 ശതമാനം ആക്കി ഉയർത്തി അമേരിക്ക. തീരുവ യുദ്ധം ലോക സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

🙏ഗാസ പട്ടിണിയിലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസയിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കാൻ 16 മില്യൺ ഡോളർ സഹായമെത്തിച്ചുവെന്നും എന്നാൽ അതിൽ പ്രയോജനമുണ്ടായില്ലെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

🙏ഗാസയിലെ പട്ടിണി അതിരൂക്ഷമായ അവസ്ഥയിലാണ്. ആഴ്ചകൾക്ക് മുമ്പ് തന്നെ അമേരിക്ക ധനസഹായം അയച്ചതാണ്. എന്നാൽ ഭക്ഷണവും പണവും ഹമാസ് കൈക്കലാക്കുകയാണെന്ന് ട്രംപ് പറഞ്ഞു.

Advertisement