നെല്ല് സംഭരിച്ചു മാസങ്ങളായിട്ടും കർഷകർക്ക് പണം ലഭിക്കുന്നില്ലെന്ന് പരാതി

Advertisement

മലപ്പുറം.നെല്ല് സംഭരിച്ചു മാസങ്ങളായിട്ടും കർഷകർക്ക് പണം ലഭിക്കുന്നില്ലെന്ന് പരാതി. പൊന്നാനി കോൾ മേഖലയിൽ മാത്രം കർഷകർക്ക് ലഭിക്കാനുള്ളത് 60 കോടിയോളം രൂപ. 6500 ഓളം കർഷകർക്ക് ആണ് പൊന്നാനി മേഖലയിൽ പണം ലഭിക്കാനുള്ളത്. നെല്ല് സംഭരിച്ച് 15 ദിവസത്തിനകം പണം നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ മാസങ്ങളായിട്ടും പണം ലഭിച്ചില്ലെന്ന് കർഷകർ

കൊയ്തു കഴിഞ്ഞ ശേഷം സപ്ലൈകോ നിശ്ചയിക്കുന്ന മില്ലുകാർക്ക് നെല്ല് സംഭരണത്തിന് നൽകുകയാണ് രീതി. സങ്കേതിക തടസങ്ങൾ ആണെന്നും ഉടൻ തന്നെ പണം ലഭ്യമാക്കുമെന്നുമാണ് അധികൃതരുടെ വിശതീകരണം

Advertisement