നിർത്താതെ പോയ വാഹനം നിന്നത് വഴിയൊരുക്കിലെ മരത്തിലിടിച്ച്
നാട്ടുകാർ പുറത്തെടുത്തപ്പോൾ വിദ്യാർത്ഥി അബോധാവസ്ഥയിൽ
കോട്ടയം . കോട്ടയം സിഎംഎസ് കോളജ് മുതൽ പനമ്പാലം വരെ അപകടകരമായി അമിതവേഗത്തിൽ വാഹനം ഓടിച്ച്, നിരവധി വാഹനങ്ങളിൽ ഇടിച്ച് യുവാവ് ഓടിച്ച ഫോർച്ചുണർ. സിഎംഎസ് കോളജ് വിദ്യാർത്ഥിയായ ജൂബിൻ ഓടിച്ച വാഹനമാണ് അമിതവേഗത്തിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചത്. , പിന്തുടർന്ന നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പനമ്പാലത്ത് വച്ച് റോഡരികിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഫോർച്ചുണർ പൂർണമായും തകർന്നു. കോട്ടയം സിഎംഎസ് കോളേജ് മുതൽ പനമ്പാലത്തേക്ക് ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് യുവാവ് അപകടകരമായി വാഹനം ഓടിച്ചത്.
സിഎംഎസ് കോളജിലെ രണ്ടാം വർഷ ലിറ്ററേച്ചർ വിദ്യാർത്ഥിയാണ് . KSU വിൻ്റെ സജീവ പ്രവർത്തകനായ ജൂബിൻ രാജീവ് ഗാന്ധി ഫൗണ്ടേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയാണ് .സംഭവത്തിന് പിന്നാലെ കെഎസ്‌യു ജൂബിനെ പുറത്താക്കി .
സിഎംഎസ് കോളജ് റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിച്ച ഇയാൾ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു. ഈ വാഹനങ്ങളെയെല്ലാം ഇടിച്ച ശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. ചുങ്കത്തും ചാലുകുന്നിലും കുടയം പടിയിലും കുടമാളൂരിലും വാഹനങ്ങളെ പിടിച്ചെങ്കിലും ഇയാൾ വണ്ടി നിർത്തിയില്ല. ഇതോടെയാണ് നാട്ടുകാർ പിന്നാലെ കൂടിയത്. തുടർന്ന് പനമ്പാലത്ത് വച്ച് റോഡരികിലേക്ക് ഈ വാഹനം ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ഡ്രൈവറെ പുറത്തിറക്കിയപ്പോൾ പാതി ബോധാവസ്ഥയിൽ ആയിരുന്നു ഇയാൾ. സംഭവത്തിൽ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു






































