ആലപ്പുഴ. നഗരമധ്യത്തിൽ യുവാക്കളുടെ പരാക്രമം. കെഎസ്ആർടിസി ബസ് സ്റ്റാന്റിന് മുന്നിൽ രണ്ട് പേർ ചേർന്ന് യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. കണ്ണൂർ സ്വദേശിയായ റിയാസ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.
യുവാക്കൾ തമ്മിൽ സോഷ്യൽ മീഡിയ വഴിയുണ്ടായ തർക്കം പരിഹാരിക്കുന്നതിനിടെയായിരുന്നു കത്തിക്കുത്ത്.
കണ്ണൂർ താഴെചൊവ്വ സ്വദേശി 25 വയസുകാരൻ റിയാസനോട് ആലപ്പുഴയിലെത്താൻ ആവശ്യപ്പെട്ടത് തിരുവനന്തപുരം സ്വദേശികളായ വിഷ്ണുലാലും സിബിയുമാണ്. റിയാസ് ബസ് ഇറങ്ങിയപ്പോൾ തന്നെ തർക്കം ആരംഭിച്ചു. വിഷ്ണുലാൽ കൈയ്യിൽ കരുതിയ കത്തിയെടുത്തു പലയാവർത്തി റിയാസിനെ കുത്തി.
പൊലീസ് എത്തി വിഷ്ണുലാലിനെയും സിബിയെയും കസ്റ്റഡിയിലെടുത്തു. ഇതിനിടയിലും കുത്തുകൊണ്ടു കിടക്കുന്ന റിയാസിന് നേരെ ഭീഷണി.
ഗരുതര പരിക്കുകളോടെ റിയാസ് ആലപ്പുഴ ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇരുവരേയും വിശദമായി ചോദ്യം ചെയ്യുകയാണ് പോലീസ്. ആരോഗ്യാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് റിയാസിന്റെ മൊഴി രേഖപ്പെടുത്തും





































