വിദ്യാർഥികൾക്ക് എച്ച് 1 എൻ 1,കുസാറ്റ് അടച്ചു

Advertisement

കൊച്ചി.വിദ്യാർഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസ് അടച്ചു.അടുത്ത മാസം 5ആം തീയതി വരെ ക്യാമ്പസ് പൂർണമായി അടച്ചിടാനാണ് തീരുമാനം.നാളെ മുതൽ ക്ലാസുകൾ ഓൺലൈനായി നടത്തും.ഈ തീയതികളിലെ പരീക്ഷകൾക്കും മാറ്റമുണ്ടാകും.ക്യാമ്പസിലെ എസ് എൽ എസ് വിഭാഗം വിദ്യാർഥികളായ 5 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥികൾക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ക്യാമ്പസ് അടച്ചിടാൻ തീരുമാനിച്ചത്.ക്യാമ്പസിലെ വിദേശ വിദ്യാർഥികളോട് ഹോസ്റ്റലിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്.മറ്റ് വിദ്യാർഥികളോട് ഹോസ്റ്റലിൽ നിന്ന് വീടുകളിലേക്ക് മടങ്ങാനാണ് നിർദേശം.അഞ്ചാം തീയതിക്ക് ശേഷം രോഗവ്യാപനത്തിന്റെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ക്യാമ്പസ് തുറക്കുക.

Advertisement