സ്വകാര്യ ബസ്സിൽ വച്ച് ലൈംഗിക ഉപദ്രവം,ബസ് പീടികൂടാനിടയായത് ഇക്കാരണത്താല്‍

Advertisement

മലപ്പുറം.സ്വകാര്യ ബസ്സിൽ വച്ച് ലൈംഗിക ഉപദ്രവം, പരാതിക്കാരിയായ പെൺകുട്ടി ബസ് ജീവനക്കാര്‍ക്കെതിരെ. ബസിൽ വച്ച് താൻ പ്രതികരിച്ചിട്ടും ഒരാൾ പോലും പിന്തുണച്ചു വന്നില്ല. തൻറെ ഭാഗത്താണ് ശരിയെന്ന് ബോധ്യമുണ്ട്.

പ്രതികരിച്ചപ്പോൾ അയാൾ സോറി പറഞ്ഞു, തെറ്റ് ചെയ്തില്ലെങ്കിൽ സോറി പറയേണ്ട കാര്യമില്ലല്ലോ. പ്രതിയെ പിടിക്കാതെ ബസ്സിൽ നിന്ന് ഇറങ്ങിപ്പോകാനാണ് ജീവനക്കാർ അവസരമൊരുക്കിയത്.വളാഞ്ചേരി പോലീസിൽ പിന്നീട് പരാതി നൽകുകയായിരുന്നു.

തിരൂർ – വളാഞ്ചേരി റൂട്ട് ബസ്സിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വെട്ടിച്ചിറയിൽ വച്ച് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുക യായിരുന്നു. വളാഞ്ചേരി പോലീസ് സ്വകാര്യബസ് കസ്റ്റഡിയിലെടുത്തത് അന്യായമെന്ന് ആരോപിച്ച് തിരൂർ താലൂക്കിൽ ഇന്ന് ബസ് പണിമുടക്ക് ആയിരുന്നു.

Advertisement