തിരുവനന്തപുരം. വിശദീകരണവുമായി കെ.എം അഭിജിത്ത്, അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് ഭാരവാഹി പട്ടികയിൽ നിന്നും ഒഴിവാക്കിയതിലാണ് വിശദീകരണം. തന്നെ സ്നേഹിക്കുന്നവരുടെ പ്രതികരണങ്ങൾക്ക് നന്ദി. എന്നാൽ ഇത്തരം അഭിപ്രായപ്രകടനങ്ങൾ സംഘടനയ്ക്ക് ഗുണകരമല്ല. ലക്ഷ്യത്തിലേക്കുള്ള മാർഗത്തിൽ പദവികളും പകിട്ടുകളും ഘടകമല്ല
എ.ഐ.സി.സി അംഗമായും കെ.പി.സി.സി അംഗമായും, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറിയായും, കെഎസ്‌യു അധ്യക്ഷനായും പ്രവർത്തിക്കാൻ പ്രസ്ഥാനം അവസരം തന്നു.സ്ഥാനമുള്ളവരും ഇല്ലാത്തവരും ആയ അനേകായിരങ്ങൾ അഭയവും ആശ്വാസവും ജനങ്ങളുടെ പ്രതീക്ഷയുമാണ് കോൺഗ്രസ്. അഭിപ്രായങ്ങൾ സംഘടനാ ചട്ടക്കൂടുകളിൽ പ്രകടിപ്പിക്കാം
വാക്കുകൊണ്ടോ നോക്കു കൊണ്ടോ പ്രസ്ഥാനത്തിന് പോറൽ ഉണ്ടാക്കരുതെന്നും കെഎം അഭിജിത്ത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ എന്നും അഭിജിത്ത്. അഭിജിത്തിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. അവസാന നിമിഷമാണ് കെഎം അഭിജിത്തിനെ പട്ടികയിൽ നിന്ന് തഴഞ്ഞത്





































