പാലോടിനെക്കാണാന്‍ പുല്ലന്‍,ക്ഷമാപണം പാലോട് തള്ളി

Advertisement

തിരുവനന്തപുരം. ഫോൺ സംഭാഷണ വിവാദത്തിൽ പാലോട് രവിയെ നേരിട്ട് കണ്ട് ക്ഷമ ചോദിച്ചു പുല്ലമ്പാറ ജലീൽ . വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ തെളിവെടുപ്പ് തുടങ്ങുന്ന ദിവസം അനുവാദം ചോദിക്കാതെയാണ് ജലീൽ പാലോടിൻ്റെ വീട്ടിൽ എത്തിയത്. ജലീലിൻ്റെ ക്ഷമാപണം പാലോട് തള്ളി. റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ അറിയിച്ചു.

ഫോൺ സംഭാഷണ വിവാദത്തിൽ അധ്യക്ഷ സ്ഥാനം നഷ്ടമായ പാലോടി നെ അനുനയിപ്പിക്കാനായിരുന്നു ജലീലിന്റെ നീക്കം. മാപ്പ് അപേക്ഷിച്ചെങ്കിലും എല്ലാം അന്വേഷണ സമിതിയോട് പറയൂ എന്ന മറുപടി മാത്രം നൽകി പാലോട് രവി ജലീലിനെ മടക്കി. ഫോൺ സംഭാഷണം പ്രചരിപ്പിച്ചവരുടെ പേരു വിവരങ്ങൾ ജലീൽ പറഞ്ഞെങ്കിലും പാലോട് മുഖവിലക്കെടുത്തില്ല. പിന്നാലെ ഇന്ദിരാഭവനിൽ എത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ നേരിട്ട് കണ്ടും ജലീൽ പരാതി നൽകി. വിവാദത്തിൽ തെളിവെടുപ്പിനായി എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനെ കാണാൻ ജലീൽ ഡിസിസി ഓഫീസ് എത്തിയെങ്കിലും നേതാക്കൾ മടക്കി അയച്ചു.  എംഎൽഎ ഹോസ്പിറ്റൽ പോയി തിരുവഞ്ചൂരിന് പരാതി കൈമാറി. പാലോട് രവി തിരുവഞ്ചൂർ രാധാകൃഷ്ണണനോട് തൻ്റെ നിലപാട് വിശദീകരിച്ചു.

കെപിസിസി അച്ചടക്കസമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണന് മുന്നിൽ ജലീൽ പ്രതിനിധീകരിച്ചിരുന്ന കമ്മറ്റിയിലെ  അംഗങ്ങളടക്കം മൊഴി നൽകി.

Advertisement