കൊച്ചി. കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വീണ്ടും ദീപികയിൽ എഡിറ്റോറിയൽ. വർഗീയശക്തികളുടെ അഴിഞ്ഞാട്ടം എല്ലാ അതിർവരമ്പുകളും ഭേദിക്കുന്നു. ഇനിയുംകാഴ്ചക്കാരായി തുടരരുതെന്ന് ഭരണാധികാരികളെ ഓർമിപ്പിക്കുന്നു. ക്രൈസ്തവരെ നിശബ്ദരാക്കാമെന്നത് ഇന്നത്തെ ലോകക്രമത്തിൽ അത്ര എളുപ്പമല്ല. ബി ജെ പി ക്രൈസ്തവ വേട്ടയ്ക്ക് നൽകുന്ന പിന്തുണ ഭരണഘടന വിരുദ്ധമാണ്. കേരളത്തിലെ ബിജെപി നേതാക്കൾ ഇനിയും ഇതിനെ ന്യായീകരിക്കാൻ തുനിയരുത്. കേരളത്തിലെ ബിജെപി നേതാക്കൾക്ക് സത്യം അറിയാമെന്ന് പൊതുജനം മനസ്സിലാക്കിയിട്ടുണ്ട്.
ക്രൈസ്തവ വേട്ടയ്ക്ക് പിന്നിലുള്ളവരെ നിലക്കുനിർത്താൻ മേലാളന്മാർക്ക് താല്പര്യമില്ല. ബിജെപി നേതൃത്വം ഒരിക്കലും അത് അരുതെന്ന് പറയുകയുമില്ല




































