വാർത്താ നോട്ടം

Advertisement


2025 ജൂലൈ 31 വ്യാഴം

BREAKING NEWS

👉മലേഗാവ് സ്ഫോടനക്കേസ് വിധി ഇന്ന്. മുംബൈയിലെ പ്രത്യേക എൻ ഐ എ കോടതി വിധി പറയുന്നത് 17 വർഷങ്ങൾക്ക് ശേഷം

👉അമ്മ തെരഞ്ഞെടുപ്പ്: നടൻ ജഗദീഷ് പിന്മാറി, പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ, ദേവൻ മത്സരം

👉അമ്മ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന് സാധ്യതയേറി

👉വിവാഹ വാഗ്ദാനം നൽകി യുവ ഡോക്ടറെ ലൈംഗിക ചൂഷണം ചെയ്തു എന്ന പരാതി നിയമപരമായി നേരിടുമെന്ന് റാപ്പർ വേടൻ

👉 കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചതായി എൻ കെ പ്രേമചന്ദ്രൻ എം പി.

👉കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഇന്നും സഭയിൽ ഉയർത്താൻ പ്രതിപക്ഷ എം പിമാർ

👉സുപ്രിം കോടതി വിധിയെ തുടർന്ന് കെ ടി യു, ഡിജിറ്റൽ വിസി മാർ തൽക്കാലം തുടരും.

🌴കേരളീയം🌴

🙏 കന്യാസ്ത്രീകളുടെ മോചന കാര്യത്തിലെ നിലപാട് അനുസരിച്ചാകും ബിജെപിയോടുള്ള ഇനിയുള്ള സമീപനമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ.

🙏 ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കെ സി ബി സി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

🙏 വയനാട് പുനരധിവാസത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രണ്ട് തവണ താന്‍ അവിടെ പോയിയെന്നും അവിടെ ദുരന്തം നടന്നപ്പോള്‍ മാത്രമാണ് പരിഹാരം തേടിയതെന്നും നല്ലൊരു ലീഡര്‍ഷിപ്പിന്റെ അഭാവമാണ് അവിടെ കണ്ടതെന്നും അടുത്ത പടി എന്താണെന്ന തീരുമാനം എടുത്തില്ല എന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.

🙏 വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ബാധിച്ച 49 പേരെ കൂടി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്തത്തില്‍ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി.

🙏 കേരളത്തിലെ റെയില്‍വേ ശൃംഖല വികസിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ (ഡിപിആര്‍) തയ്യറാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

🙏 കേരളത്തിലെ എല്ലാ കെ.എസ്.ആര്‍.ടി.സി. ബസുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സീറ്റ് സംവരണം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതിന് അനുസൃതമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

🙏 കൊല്ലം തേവലക്കര ബോയ്സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ മാതാപിതാക്കള്‍ക്ക് സഹായധനം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനമായത്. കെഎസ്ഇബി നേരത്തെ 5 ലക്ഷം രൂപ നല്‍കിയിരുന്നു.

🙏 കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനു പിന്നാലെ ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെയടക്കം സ്ഥലംമാറ്റി. വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്.

🙏 അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകള്‍ എത്തുന്നുണ്ട്.

🙏 തിരുവനന്തപുരം കോവളത്ത് വന്‍ ലഹരി വേട്ട. ബെംഗളൂരുവില്‍ നിന്നും അരക്കിലോ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കുഷ് എന്ന ലഹരി വസ്തുവുമായി എത്തിയ നാല് പേരെ സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി. വാഹനം പരിശോധിക്കാതിരിക്കാന്‍ കൈക്കുഞ്ഞുങ്ങളുമായിട്ടായിരുന്നു പ്രതികളുടെ യാത്ര.

🙏 പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം കൂമഞ്ചേരികുന്നില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു. ചുങ്കത്ത് പാടിക്കല്‍ വീട്ടില്‍ വള്ളിയാണ് (80) മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. വീടിനു സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണപ്പെട്ടു.

🙏 മലപ്പുറം അരീക്കോട് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മാലിന്യക്കുഴിയില്‍ വീണ് മരിച്ചസംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

🙏 പ്രമുഖ ഐടി വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ജാമ്യം. വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ചാവക്കാട് സ്വദേശി ശ്വേത ബാബുവിനും ഭര്‍ത്താവ് കൃഷ്ണരാജിനുമാണ് വ്യവസ്ഥതകളോടെ കോടതി ജാമ്യം നല്‍കിയത്.

🙏 ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫസീല രണ്ടാമത് ഗര്‍ഭിണിയായതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് പരാതി.

🇳🇪 ദേശീയം 🇳🇪

🙏 അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജാമ്യാപേക്ഷ സെഷന്‍സ് കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ജാമ്യം നല്‍കരുതെന്ന ബജ്റംഗ്ദള്‍ വാദത്തെ പ്രോസിക്യൂഷന്‍ അനുകൂലിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

🙏 നിമിഷ പ്രിയയുടെ വധശിക്ഷയില്‍ കാന്തപുരത്തെ വീണ്ടും തള്ളി കേന്ദ്രം. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വധശിക്ഷ റദ്ദാക്കും എന്ന അവകാശവാദം ശരിയല്ലെന്നും ഇത്തരമൊരു കേസില്‍ തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.

🙏 ധര്‍മസ്ഥലയില്‍ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ രണ്ടാം ദിവസത്തെ തെരച്ചില്‍ പൂര്‍ത്തിയായി. 5 പോയിന്റുകളില്‍ പരിശോധന നടത്തിയിട്ടും അന്വേഷണസംഘത്തിന് ഒന്നും കണ്ടെത്താനായില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഒന്നും പറയാനാകില്ലെന്നും എസ് ഐ ടി തലവന്‍ പ്രണബ് മോഹന്തി മാധ്യമങ്ങളോട് പ്രതികരിച്ചു.

🙏 വീണ്ടും തമിഴ്നാട് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത മാസം (ഓഗസ്റ്റ്) 26-ന് അദ്ദേഹം കടലൂര്‍, തിരുവണ്ണാമലൈ ജില്ലകളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ ശൈവ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ തുടരാനാണ് മോദിയുടെ തീരുമാനം.

🙏 തിരുനെല്‍വേലി ദുരഭിമാനക്കൊലയില്‍ അന്വേഷണം സിബി-സിഐഡിക്ക് വിട്ട് ഉത്തരവിറക്കി തമിഴ്നാട് ഡിജിപി. തിരുനെല്‍വേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി. ദളിത് വിഭാഗക്കാരനായ കെവിന്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

🙏 തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിന്‍ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. ബോള്‍ട്ടുകളും നട്ടുകളും നീക്കിയിരുന്നതായി കണ്ടെത്തി. 2024 ഒക്ടോബര്‍ 11നാണ് അപകടം ഉണ്ടായത്. മൈസൂരു -ദര്‍ഭംഗ ബാഗ്മതി എക്സ്പ്രസ് നിര്‍ത്തിയിട്ട ചരക്കു ട്രെയിനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

🙏 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ദില്ലിയിലും ഹിമാചല്‍ പ്രദേശിലുമായി മഴക്കെടുതിയില്‍ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് ദേശീയപാതകള്‍ ഉള്‍പ്പെടെ 269 റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.

🙏 സിന്ധു നദീജല കരാര്‍ പുനപരിശോധിക്കുന്നത് പരിഗണനയിലില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. സിന്ധു നദീജല കരാര്‍ പ്രകാരമുള്ള ജലം വൈകാതെ ദില്ലിയിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.

🙏 നാസ-ഐഎസ്ആര്‍ഒ സംയുക്ത ദൗത്യം നൈസാറിന്റെ വിക്ഷേപണം വിജയം. ഇന്നലെ വൈകുന്നേരം അഞ്ച് നാല്‍പ്പതിന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വിഎഫ് 16 റോക്കറ്റ് ഉപഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ഉപഗ്രഹം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകാന്‍ 90 ദിവസമെടുക്കും.

🙏 ഡിജിസിഎ ഓഡിറ്റില്‍ എയര്‍ ഇന്ത്യയില്‍ 51 സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 51 വീഴ്ചകളില്‍ ഏഴെണ്ണം സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ലെവല്‍ വണ്‍ വീഴ്ചകള്‍ ആണെന്ന് കണ്ടെത്തി. എയര്‍ലൈനുകളുടെ അംഗീകാരം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് നയിച്ചേക്കാവുന്നവയാണ് ലെവല്‍ വണ്‍ വീഴ്ചകള്‍.

🙏 ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. പാകിസ്താനും ചൈനയും ചേര്‍ന്ന് ഇന്ത്യയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ജയ്ശങ്കര്‍.

🇦🇺 അന്തർദേശിയം🇦🇽

👉ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

🙏 ഇന്‍ഫ്ലുവന്‍സര്‍മാ
രുടെ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ. സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് ഇനി പ്രത്യേകം പെര്‍മിറ്റ് എടുക്കണം. യുഎഇയില്‍ വന്ന് കണ്ടന്റ് ചെയ്ത് വരുമാനം ഉണ്ടാക്കുന്ന വിദേശ ഇന്‍ഫ്ലുവന്‍സര്‍മാരും ഇനി പെര്‍മിറ്റ് എടുത്ത ശേഷമേ കണ്ടന്റ് ചെയ്യാവൂ. പെര്‍മിറ്റ് ഇല്ലാതെ ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിഴ ഈടാക്കും.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഖത്തര്‍ സമ്മാനിച്ച കൂറ്റന്‍ ആഡംബര ജെറ്റ്, പ്രസിഡണ്ടിന് സഞ്ചരിക്കാനുള്ള എയര്‍ഫോഴ്സ് 1 ആക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ അമേരിക്ക തുടങ്ങിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമമായ സി ബി എസ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

🙏 തെക്കന്‍ ചെങ്കടലില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയായാണ് ദക്ഷിണ ചെങ്കടലില്‍ ഭൂചലനം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

🙏 ബലൂചിസ്താനില്‍ പാക് സൈന്യത്തെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് പാക് സൈനിക മേധാവി ജനറല്‍ അസിം മുനിര്‍. പാകിസ്താനുമായി നടന്ന യുദ്ധത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടികിട്ടിയതിനെ തുടര്‍ന്നാണ് ബലൂചിസ്താനില്‍ ഇന്ത്യ നിഴല്‍യുദ്ധം ശക്തിപ്പെടുത്തിയതെന്നാണ് അസിം മുനിര്‍ പറയുന്നത്.

🙏 പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ് തയ്യാറെന്നും ഈ കാര്യത്തില്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു ദിവസം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്നും ട്രംപ് പറഞ്ഞു.

🙏 ഗാസയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഭീഷണിയുമായി ഇസ്രയേല്‍ സുരക്ഷാമന്ത്രി സീവ് എല്‍കിന്‍. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന ബ്രിട്ടന്റെ ശാസനയ്ക്കു പിന്നാലെയാണ് ഇസ്രയേല്‍ സുരക്ഷാമന്ത്രിയുടെ പ്രതികരണം.

🏏 കായികം 🏏

🙏 ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്നു മുതല്‍ ഓവലില്‍ ആരംഭിക്കും. പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 ന് മുന്നിലാണ്. തോളിനേറ്റ പരിക്ക് മൂലം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ നിന്ന് പുറത്തായി.

👉സെപ്തംബറിൽ യു എ ഇ യിൽ നടക്കുന്ന ഏഷ്യാ കപ്പ് ട്വൻറി20യിൽ ഇന്ത്യൻ ടീമിൽ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സഞ്ജു സാംസൺ

Advertisement