ഇടുക്കി.ദേശീയപാത 85 ലെ നിർമ്മാണ നിരോധനത്തിൽ പ്രതിഷേധിച്ച് ഇന്ന് ഇടുക്കി ദേവികുളം താലൂക്കിൽ ഹർത്താൽ. എൻ എച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. 10 മണിക്ക് വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ പിന്തുണയോടെ വാളറയിൽ നിന്ന് നേര്യമംഗലത്തേക്ക് എൻ എച്ച് സംരക്ഷണ സമിതി മാർച്ച് നടത്തും. ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത സ്ഥലത്ത് നിർമ്മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ദേശീയപാത നിർമ്മാണം പ്രതിസന്ധിയിലായത്






































